കൊച്ചി: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷാനടപടി കൈക്കൊള്ളുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വിശദീകരിച്ച് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ശിക്ഷാനടപടികള്‍ നിലവിലെ നിയമങ്ങള്‍ക്ക് എതിരാണെങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നിയമപരമല്ലാത്ത അച്ചടക്കനടപടികള്‍മൂലം കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍െറ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. 18 വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടി, ബാലനീതിനിയമപ്രകാരം നടപടി നേരിട്ട് കുറ്റക്കാരനാണെന്ന് കണ്ടത്തെിയാല്‍പോലും ഒരു അയോഗ്യതയും ആ കുട്ടിക്ക് ഉണ്ടാകുന്നില്ളെന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ വ്യക്തമാക്കിയത് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ പെട്ടാലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കുറ്റക്കാരനെന്ന് കണ്ടത്തെിയാല്‍പോലും ആ കാരണത്താല്‍ മാത്രം വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുന്നത് നിലവിലെ നിയമങ്ങള്‍ക്ക് എതിരാണ്. കുട്ടിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമ്പോള്‍ അക്കാര്യം രക്ഷിതാവിനെയും ബന്ധപ്പെട്ട റീജനല്‍ ഡെപ്യൂട്ടി ഡയറക്ടറെയും അറിയിക്കേണ്ടതും വിശദീകരണം നല്‍കാനുള്ള അവസരം കുട്ടിക്ക് നല്‍കേണ്ടതുമാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.