മഞ്ചേരികുഴി പാലം യഥാര്‍ഥ്യമാകുന്നു: നിര്‍മാണത്തിന് 12 കോടി അനുവദിച്ചു

പള്ളിക്കര: കുന്നത്തുനാട് നിയോജകമണ്ഡലത്തെയും തൃക്കാക്കര നിയോജകമണ്ഡലത്തെയും ബന്ധിപ്പിക്കുന്ന മഞ്ചേരിക്കുഴി പാലം നിര്‍മാണത്തിന് 12 കോടി രൂപ അനുവദിച്ചതായി വി.പി.സജീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ കാക്കനാട് വില്ളേജ് പരിധിയിലുള്ള സ്ഥലമുടമകളുടെ മുന്‍കൂര്‍ സമ്മതപ്രകാരം സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനമായി. കുന്നത്തുനാട് വില്ളേജ് പരിധിയിലുള്ള സ്ഥലമുടമകള്‍ സ്ഥലം വിട്ട് നല്‍കാന്‍ നേരത്തെ സമ്മതം നല്‍കിയിരുന്നു. പാലം നിര്‍മിക്കാനുള്ള 12 കോടിരൂപ നേരത്തെ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍െറയും സാന്നിധ്യത്തില്‍ നേരത്തെ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു. സ്ഥലമേറ്റടുക്കലിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഇതിനായി സ്ഥലമുടമകളില്‍ നിന്നും സമ്മത പത്രം വാങ്ങും. പാലം യാഥാര്‍ഥ്യമാകുന്നതോടെ പള്ളിക്കരയില്‍ നിന്നും ജില്ലാ ഭരണ സിരാകേന്ദ്രത്തിലേക്കുള്ള ദൂരം കുറയും. കാക്കനാട് ഇന്‍ഫോപാര്‍ക്ക്, സെസ്, സിവില്‍സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് എളുപ്പ മാര്‍ഗത്തില്‍ എത്തിച്ചേരാന്‍ കഴിയും. യോഗത്തില്‍ എം.എല്‍.എമാരായ വി.പി. സജീന്ദ്രന്‍, ബെന്നിബഹനാന്‍, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ മുഹമ്മദാലി, കുന്നത്തുനാട് പഞ്ചായത്ത്പ്രസിഡന്‍റ് ഷൈല നൗഷാദ്, ബ്ളോക് മെംബര്‍ ഇ.എം. നവാസ്, വാര്‍ഡംഗം വര്‍ക്കി കുര്യന്‍, ജിജോ വി. തോമസ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.