മൂവാറ്റുപുഴ: സെന്‍ട്രല്‍ കേരള സഹോദയ കോംപ്ളക്സ് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മധ്യ കേരള സി.ബി.എസ്.ഇ സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 17, 28, 29, 30 തീയതികളിലായി മൂവാറ്റുപുഴയില്‍ നടക്കും. നിര്‍മല പബ്ളിക് സ്കൂളിലെ 25 വേദികളിലായാണ് കലോത്സവം നടക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ 89 സി.ബി.എസ്.ഇ സ്കൂളുകളില്‍നിന്നുള്ള 4000ല്‍പരം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ മാറ്റുരക്കുമെന്ന് സെന്‍ട്രല്‍ കേരള സഹോദയ കോംപ്ളക്സ് പ്രസിഡന്‍റ് ഫാ. സിജന്‍ പോള്‍ ഊന്നുകല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലു കാറ്റഗറികളിലായി 142 ഇനങ്ങളിലാണ് മത്സരം. 17ന് രചനാ മത്സരങ്ങള്‍, ബാക്കി മൂന്നുദിവസം കലോത്സവങ്ങളും നടക്കും. തൃശൂരിലാണ് സംസ്ഥാനതല കലോത്സവം നടക്കുക. രാവിലെ 8.30 മുതല്‍ വൈകുന്നേരം 6.30 വരെയാണ് മത്സരങ്ങള്‍. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നിര്‍മല പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മാത്യു എം. മുണ്ടയ്ക്കല്‍ ജനറല്‍ കണ്‍വീനറായി സ്വാഗതസംഘം രൂപവത്കരിച്ചു. കലോത്സവത്തിന്‍െറയും ലോഗോയുടെയും മാനുവലിന്‍െറയും പ്രകാശനവും നടന്നു. നിര്‍മല പബ്ളിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ കലോത്സവ മാനുവല്‍ ജോസഫ് വാഴക്കന്‍ എം.എല്‍.എയും ലോഗോ മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍. ബാബുവും പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഫാ. മാത്യു എം. മുണ്ടയ്ക്കല്‍, സിസ്റ്റര്‍ ജസ്സിട്രീസ, പ്രോഗ്രാം കോഓഡിനേറ്റര്‍ എം.എസ്. ബിജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.