മരണമടഞ്ഞവര്‍ക്ക് ഓര്‍മ മരം നട്ടു

മട്ടാഞ്ചേരി: നാടിന്‍െറ കണ്ണീരിനൊപ്പം ചേര്‍ന്ന് ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് കൊച്ചി പൗരാവലിയുടെ നേതൃത്വത്തില്‍ ബാഷ്പാഞ്ജലികള്‍ അര്‍പ്പിച്ചു. ദുരന്തം നടന്ന കായലില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് വിദ്യാര്‍ഥികളും സ്ത്രീകളും അടങ്ങുന്നവര്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി ഒത്തുചേര്‍ന്നത്. ഇനിയൊരു അപകടം ഇല്ലാതിരിക്കാന്‍ അധികൃതരുടെ അനാസ്ഥ വെടിയണമെന്ന സന്ദേശവും കുട്ടികള്‍ വായിച്ചപ്പോള്‍ കേട്ടുനിന്നവര്‍ അതേറ്റ് ചൊല്ലി. പിന്നീട് മരണമടഞ്ഞവരുടെ ഓര്‍മക്ക് കമാലക്കടവില്‍ വിദ്യാര്‍ഥികള്‍ ഓര്‍മ മരവും നട്ടു. പരിപാടിയില്‍ കൗണ്‍സിലര്‍ ആന്‍റണി കുരീത്തറ, കെ.ബി. സലാം, ജി.പി. ശിവന്‍, എം.എം. സലീം, മുഹമ്മദ് അസ്ലം, റഷീദ് കായിക്കര, എ.എസ്. മുഹമ്മദ്, കെ.ജെ. ആന്‍റണി, വി.എ. എന്‍ട്രീറ്റ, ഷക്കീര്‍ അലി, സി.കെ. നവാസ് എന്നിവര്‍ സംബന്ധിച്ചു. ഫോര്‍ട്ട്കൊച്ചി ഫാത്തിമ ഹൈസ്കൂള്‍, ഫോര്‍ട്ട്കൊച്ചി സെന്‍റ് മേരീസ് ആംഗ്ളോ ഇന്ത്യന്‍ ഹൈസ്കൂള്‍, ഫോര്‍ട്ട്കൊച്ചി സെന്‍റ് ജോണ്‍ ഡി. ബ്രിട്ടോ ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.