കൊച്ചി: മെട്രോ നിര്‍മാണത്തിനായി ഏറ്റെടുത്ത മഹാരാജാസ് കോളജ് സ്ഥലത്തിന് പകരമായി വിലയോ, കോളജ് അനുബന്ധ വികസനമോ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ നിര്‍മാണ യൂനിറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. പ്രകടനമായത്തെിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഓഫിസ് ഉപരോധിച്ചതോടെ കുറച്ചുനേരത്തേക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങി. തുടര്‍ന്ന് ആവശ്യങ്ങള്‍ കലക്ടറുമായി ചര്‍ച്ച ചെയ്യാമെന്ന് ഡി.എം.ആര്‍.സി അധികൃതര്‍ ഉറപ്പുനല്‍കിയതോടെ സമരം അവസാനിപ്പിച്ചു. സെന്‍റിന് 52 ലക്ഷം രൂപ നിരക്കില്‍ കോളജിന്‍െറ 16 സെന്‍റ് സ്ഥലമാണ് മെട്രോ നിര്‍മാണത്തിനായി ഏറ്റെടുത്തത്. സ്ഥലത്തിന്‍െറ വില നല്‍കുകയോ പുരുഷ, വനിതാ ഹോസ്റ്റലുകളുടെയോ ഗ്രൗണ്ടിന്‍െറയോ നവീകരണം നടപ്പാക്കുകയോ ചെയ്തില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പല തവണ സമരം നടത്തുകയും പരാതി നല്‍കുകയും ചെയ്തെങ്കിലും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഉപരോധം നടത്തിയതെന്ന് കെ.എസ്.യു ഭാരവാഹികള്‍ പറഞ്ഞു. വിഷയം ചൊവ്വാഴ്ച കലക്ടറുമായി ചര്‍ച്ചചെയ്യാമെന്ന ഡി.എം.ആര്‍.സി അധികൃതരുടെ ഉറപ്പിലാണ് മൂന്നുമണിക്കൂര്‍ നീണ്ട സമരം പിന്‍വലിച്ചത്. വ്യാഴാഴ്ച എറണാകുളത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന മെട്രോ അവലോകന യോഗത്തില്‍ വിഷയം പരിഗണിക്കാമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ ഉറപ്പുനല്‍കിയതായും കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു. കെ.എസ്.യു ബ്ളോക് പ്രസിഡന്‍റ് നോബിള്‍കുമാറിന്‍െറ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് സംസ്ഥാന സെക്രട്ടറി കബീര്‍ മുട്ടം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണി, മഹാരാജാസ് കോളജ് യൂനിറ്റ് പ്രസിഡന്‍റ് കെ.വി. കിഷോര്‍ , ഹബീബ്റഹ്മാന്‍, റെയ്സന്‍ കുര്യാക്കോസ്, ഷൈന്‍ വിശ്വംഭരന്‍, അരുണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.