ആലുവ: അനാഥാലയ അന്തേവാസിയായ മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തശേഷം മുങ്ങിയ പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂര്‍ പട്ടേല്ലൂര്‍പടി കോളനിയില്‍ കോഴിമണ്ണില്‍ കെ.എം. ആഷിഫിനെയാണ് (24) അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ യുവാവ്, അനാഥാലയത്തിലത്തെി വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പുലര്‍ച്ചെ പുറത്തിറക്കിയാണ് ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് നാട്ടിലേക്ക് പോയി. വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമായ പ്രതി പേരുമാറ്റി പറഞ്ഞാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായത്. സ്വന്തം നാട്ടിലെ നാട്ടുകല്‍ പൊലീസ് സ്റ്റേഷനില്‍ കേസും വാറന്‍റുമുള്ളതിനാല്‍ നാട്ടില്‍നിന്ന് ഒളിച്ചുമാറി കളമശ്ശേരിയില്‍ ബേക്കറിപ്പണിയും മറ്റും ചെയ്താണ് ജീവിച്ചിരുന്നത്. ആലുവയിലെ പീഡനത്തിനുശേഷം മുങ്ങിയ പ്രതി തിരികെ കളമശ്ശേരിയിലേക്ക് വരുമ്പോള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ സി.ഐ ടി.ബി. വിജയനും സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.