കളമശ്ശേരി: ഇടപ്പള്ളിയില്‍ യുവ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ബ്ളാക് മെയില്‍ ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപ്രതികള്‍ പിടിയില്‍. കാസര്‍കോട് കുമ്പള ആരിക്കാട്ട് കുന്നിന്‍കരയില്‍ കാക്ക വീട്ടില്‍ മൊയ്തീന്‍ (45), കാസര്‍കോട് ബദിയടുക്ക അര്‍പ്പണനിലയം ഓളമ്മാര വീട്ടില്‍ കുട്ടന്‍ എന്ന അനില്‍ കുമാര്‍ (30), കേസിലെ മുമ്പ് പിടിയിലായ മുഹമ്മദ് നിസാമിന്‍െറ ഭാര്യ കണ്ണൂര്‍ താഴെ എടക്കോഭാഗത്ത് ചപ്പിന്‍റകത്ത് വീട്ടില്‍ ഫാത്തിമ (24) എന്നിവരാണ് കളമശ്ശേരി പൊലീസില്‍ പിടിയിലായത്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് നിസാമടക്കം ആറുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. യുവ വ്യാപാരിയെ സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട ഫാത്തിമ ഇടപ്പള്ളിയില്‍നിന്ന് മട്ടാഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്താന്‍ വാഹനമാവശ്യപ്പെട്ടു. ഫാത്തിമയെ ആശുപത്രിയിലത്തെിച്ച് മടങ്ങാന്‍ തുടങ്ങിയ വ്യാപാരിയെ പ്രതികള്‍ കാറില്‍നിന്ന് വിളിച്ചിറക്കി ഒപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും ഇത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അഞ്ചുലഷം രൂപ തട്ടിയെടുത്തെന്നുമാണ് കേസ്. അറസ്റ്റിലായ മൊയ്തീന്‍ കുമ്പള പൊലീസ് സ്റ്റേഷനില്‍ മുമ്പ് കൊലക്കേസ് പ്രതിയായിരുന്നു. കളമശ്ശേരി സി.ഐ സി.ജെ. മാര്‍ട്ടിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.