കോതമംഗലം: കോതമംഗലത്ത് മൂന്ന് വ്യാപാര സ്ഥാപനങ്ങളില്‍ കൂടി മോഷണം നടന്നു. കോളജ് ജങ്ഷനിലെ മെന്‍ഹുഡ് മെന്‍സ് വെയര്‍, ലാമി ബ്യൂട്ടി ക്ളിനിക്, പുത്തിരിക്കുന്നേല്‍ മെഡിക്കല്‍സ് എന്നീ കടകളിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. മെന്‍ഹുഡ് ഷോപ്പില്‍നിന്ന് വസ്ത്രങ്ങളും മേശവലിപ്പിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. പുത്തിരിക്കുന്നേല്‍ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് ചെക്കുകളും വിലയേറിയ രേഖകളുമടങ്ങിയ ബാഗും മോഷ്ടിക്കപ്പെട്ടു. മോഷ്ടാവ് കടയുടെ താഴ് തകര്‍ത്താണ് അകത്ത് കടന്നത്. മുന്‍വശത്തെ ഗ്ളാസും തകര്‍ത്തിട്ടുണ്ട്. രാത്രി 11 വരെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ ഉണ്ടായിരുന്നു. അതിനുശേഷമാണ് മോഷണം നടന്നത്. കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനകം നിരവധി തവണയാണ് നഗരത്തിലെ കടകളില്‍ മോഷണം നടന്നത്. തുടര്‍ച്ചയായ മോഷണങ്ങളില്‍ വ്യാപാരികള്‍ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.