നെടുമ്പാശ്ശേരി: ഇതരസംസ്ഥാനക്കാരെ നിരന്തരം നിരീക്ഷിക്കാന്‍ റൂറല്‍ പൊലീസിന്‍െറ കീഴില്‍ പ്രത്യേക വിഭാഗം സജ്ജമാക്കുന്നു. പെരുമ്പാവൂര്‍, ആലുവ മേഖലയിലായി ലക്ഷക്കണക്കിന് ഇതരസംസ്ഥാനക്കാര്‍ തങ്ങുന്ന സാഹചര്യത്തിലും അങ്കമാലിയില്‍നിന്ന് ഝാര്‍ഖണ്ഡ് സ്വദേശിയായ മാവോവാദി നേതാവിനെ പിടികൂടിയതും കണക്കിലെടുത്താണിത്. മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കാലടി സ്റ്റേഷനുകളില്‍ ആദ്യഘട്ടമായി ഇതരസംസ്ഥാനക്കാരെ നിരീക്ഷിക്കാന്‍ മാത്രമായി റൂറല്‍ ജില്ലാ പൊലീസിനുകീഴില്‍ പ്രത്യേക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് തീരുമാനം. ഇതിനായി റൂറല്‍ ജില്ലയിലേക്ക് ഹിന്ദി ഭാഷയും മറ്റും നന്നായി അറിയാവുന്ന ചിലരെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയുന്നു. ജോലിക്കായി വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യുന്നവരുടെ കൈവശം തിരിച്ചറിയല്‍ രേഖകളുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇടക്കിടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.