കൊച്ചി: ശാസ്ത്ര സാങ്കേതിക, പരിസ്ഥിതി, വനം വകുപ്പുകളുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സ്ഥിരം സമിതി 2015 നവംബര്‍ 05 മുതല്‍ 08 വരെ കൊച്ചി സന്ദര്‍ശിക്കുന്നു. ‘കോംപന്‍സേറ്ററി അഫോറസ്റ്റേഷന്‍ ഫണ്ട് ബില്‍ -2015’, ‘കേരളത്തിലെയും പ്രത്യേകിച്ച് കൊച്ചി/എറണാകുളം മേഖലയിലെയും പാരിസ്ഥിതിക പ്രശ്നങ്ങള്‍’ എന്നീ വിഷയങ്ങളിലെ വിദഗ്ധരുടെയും ഗവണ്‍മെന്‍റിതര സംഘടനകളുടെയും പൊതുസമൂഹത്തിന്‍െറയും അഭിപ്രായങ്ങള്‍ നവംബര്‍ ഏഴിന് പാര്‍ലമെന്‍ററി സ്ഥിരം സമിതി കേള്‍ക്കുന്നതാണ്. സമിതിക്ക് മുന്നില്‍ എഴുതി തയാറാക്കിയ മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിക്കുന്നതിനും മൊഴി നല്‍കുന്നതിനും താല്‍പര്യമുള്ളവര്‍ ഇതിനുള്ള അപേക്ഷകള്‍ വി.എസ്.പി. സിങ്, ജോയന്‍റ് ഡയറക്ടര്‍, രാജ്യസഭാ സെക്രട്ടേറിയറ്റ്, റൂം നമ്പര്‍ -142, ഫസ്റ്റ് ഫ്ളോര്‍, പാര്‍ലമെന്‍റ് ഹൗസ് അനക്സ്, ന്യൂഡല്‍ഹി -110 001 എന്ന വിലാസത്തിലോ rscst@sansad.nic.in എന്ന ഇ- മെയില്‍ വിലാസത്തിലോ ഈ മാസം 30നകം അയക്കേണ്ടതാണ്. ‘കോംപന്‍സേറ്ററി അഫോറസ്റ്റേഷന്‍ ഫണ്ട് ബില്‍ -2015’ ന്‍െറ പകര്‍പ്പ് രാജ്യസഭാ വെബ്സൈറ്റായ http://rajyasabha.nic.in ലെ ‘Committees’ എന്ന ലിങ്കില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.