കോതമംഗലം: കൂലിയാവശ്യപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ കോണ്‍ട്രാക്ടര്‍മാര്‍ ചേര്‍ന്ന് മര്‍ദിച്ചു. നെല്ലിക്കുഴിയില്‍ താമസിക്കുന്ന ആസാം സ്വദേശിയായ ഹബീബിനെയാണ് ഞായറാഴ്ച വൈകുന്നേരം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ച് റോഡില്‍ ഉപേക്ഷിച്ചത്. ഹബീബ് തങ്കളം, കോട്ടപ്പടി സ്വദേശികളായ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കീഴില്‍ പണിയെടുത്തുവരികയായിരുന്നു. 1500 രൂപ കൂലിയിനത്തില്‍ ലഭിക്കാനുള്ളത് തന്നില്ളെങ്കില്‍ തിങ്കളാഴ്ച മുതല്‍ പണിക്കത്തെുകയില്ളെന്ന് ശനിയാഴ്ച കോണ്‍ട്രാക്ടര്‍മാരെ ഹബീബ് അറിയിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം കൂലി നല്‍കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഹബീബിനെ റോഡിലുപേക്ഷിച്ച് പോവുകയും ചെയ്തു. ഒപ്പം റൂമില്‍ താമസിക്കുന്നവരെ വിളിച്ചുവരുത്തി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. കോതമംഗലം പൊലീസ് കേസെടുത്തതോടെ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള നീക്കം കോണ്‍ട്രാക്ടര്‍മാരുടെ ഭാഗത്തുനിന്നും ആരംഭിച്ചതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.