മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന ഐസ് പ്ളാന്‍റില്‍ അമോണിയം ചോര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഐസ് പ്ളാന്‍റിലാണ് അമോണിയ ചോര്‍ന്നത്. കിശോര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പ്ളാന്‍റ് തോപ്പുംപടി സ്വദേശി സുരേഷാണ് വാടകക്ക് നടത്തുന്നത്. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെ പ്രവര്‍ത്തിക്കുന്ന പ്ളാന്‍റാണിതെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു. മട്ടാഞ്ചേരി, ഐലന്‍ഡ് എന്നിവടങ്ങളില്‍നിന്നത്തെിയ അഗ്നിശമനസേനാംഗങ്ങളാണ് അമോണിയ നിര്‍വീര്യമാക്കി ചോര്‍ച്ച അടച്ചത്. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ചോര്‍ച്ച തടഞ്ഞത്. മട്ടാഞ്ചേരി ഫയര്‍ ഫോഴ്സ് സ്റ്റേഷന്‍ മാസ്റ്റര്‍ കെ.ജെ. തോമസിന്‍െറ നേതൃത്വത്തിലുള്ളവരാണ് ചോര്‍ച്ച തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.