കൊച്ചി: കൊച്ചി നഗരസഭയിലെ പഴകിയ ഫയലുകള്‍ ചില ജീവനക്കാര്‍ ആക്രിക്കടയില്‍ വിറ്റു. വിവരമറിഞ്ഞ് നഗരസഭ സെക്രട്ടറി ആര്‍. രാജു അവ പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷത്തെ കണ്ടിന്‍ജന്‍റ് ജീവനക്കാരുടെ ശമ്പള രജിസ്റ്ററുള്‍പ്പെടെയുള്ള രേഖകളാണ് കടയില്‍നിന്നും തിരിച്ചെടുത്തത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നശിപ്പിക്കാറാണ് ചെയ്യുകയെന്ന് സെക്രട്ടറി പറഞ്ഞു. അതിനായി മാറ്റിവെച്ച ഫയലുകള്‍ നിറഞ്ഞ ചാക്കുകെട്ടുകളാണ് കടയില്‍നിന്ന് പിടിച്ചെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുംമുമ്പ് ഇവ ചില ജീവനക്കാര്‍ വില്‍ക്കുകയായിരുന്നുവെന്നും സെക്രട്ടറി പറഞ്ഞു. വില്‍പന നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുകയും ചെയ്തു. സംഭവത്തില്‍ ബി.ജെ.പി പ്രതിഷേധിച്ചു. അഴിമതി മൂടിവെക്കാനാണ് ഫയലുകള്‍ ആക്രിക്കടയില്‍ വിറ്റതെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.