ഓച്ചന്തുരുത്തില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

വൈപ്പിന്‍: സംസ്ഥാനപാതയില്‍ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്തില്‍ ശനിയാഴ്ച രാത്രി സ്വകാര്യ ബസും മത്സ്യലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവര്‍ ചെറായി ബേക്കറി സ്വദേശി നിഥിനെ (23) എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം ഏഴോടെ തെക്കന്‍ മാലിപ്പുറം സ്റ്റോപ്പിന് സമീപത്തുവെച്ചായിരുന്നു അപകടം. എറണാകുളത്തുനിന്ന് യാത്രക്കാരുമായി വന്ന പി.ജി ഗ്രൂപ്പിന്‍െറ ‘ശ്രീഭദ്ര’ ബസും മുനമ്പം ഹാര്‍ബറില്‍നിന്ന് മത്സ്യം കയറ്റി വന്ന ഇന്‍സുലേറ്റഡ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍ വശം പൂര്‍ണമായി തകര്‍ന്നു. സ്റ്റീയറിങ് വളയത്തില്‍ കുരുങ്ങി സാരമായി പരിക്കേറ്റ ബസ് ഡ്രൈവറെ ഏറെ പ്രയത്നിച്ചാണ് പുറത്തെടുത്തത്. വാന്‍ ഡ്രൈവറുടെയും യാത്രക്കാരുടെയും പരിക്ക് സാരമുള്ളതല്ല. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. ഞാറക്കല്‍ പൊലീസത്തെി വാഹനങ്ങള്‍ മാറ്റിയശേഷം ഗതഗാതം പുന$സ്ഥാപിച്ചു. എറണാകുളത്തുനിന്നും മാല്യങ്കര പാലംവഴി കൊടുങ്ങല്ലൂരിന് പോകുകയായിരുന്നു ബസ്. വൈകുന്നേരമായതിനാല്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.