കൊച്ചി: മൂന്നു ബാല്യങ്ങള്‍ക്ക് ജീവന്‍ നല്‍കി വിടപറഞ്ഞ രണ്ടുവയസ്സുകാരി സൈനയുടെ വൃക്കകള്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു കുട്ടികള്‍ക്കും ഹൃദയവാല്‍വ് ചെന്നൈ മദ്രാസ് മെഡിക്കല്‍ മിഷനില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്കും വെച്ചുപിടിപ്പിച്ചു. കഴിഞ്ഞ ദിവസം തലച്ചോറില്‍ രക്തം കട്ടപിടിച്ച അവസ്ഥയില്‍ തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍നിന്നാണ് അമൃത ആശുപത്രിയില്‍ എത്തിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച ഉടന്‍ അനാഥാലയത്തിന്‍െറ ചുമതല വഹിക്കുന്ന ഫാ. കണ്ണുംഭാഗത്ത് കുഞ്ഞന്‍ മാതാപിതാക്കളെ വിളിച്ചു വരുത്തി അവയവദാനത്തെക്കുറിച്ച് സംസാരിക്കുകയും അവര്‍ സമ്മതപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. എട്ടു മണിയോടെ ഹൃദയവും വൃക്കകളും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ചെന്നൈയിലേക്ക് കൊണ്ടുപോയി. കുട്ടികളുടെ അവയവങ്ങള്‍ കുട്ടികളില്‍ മാത്രമേ വെച്ചുപിടിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.സംസ്ഥാനത്ത് യോജിക്കുന്നവരെ കണ്ടത്തൊന്‍ സാധിച്ചില്ല. അങ്ങനെയാണ് ചെന്നൈയിലുള്ള ആറുവയസ്സുള്ള കുട്ടികളില്‍ വൃക്ക പിടിപ്പിച്ചത്. അവയവങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതായി ചെന്നൈയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. എസ്. സുധീന്ദ്രന്‍ , ഡോ. ബി. ദിനേശ്, ഡോ. എന്‍. രാമചന്ദ്രമേനോന്‍, ഡോ. ജി. ഉണ്ണികൃഷ്ണന്‍, ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. സുഹാസ്, ഡോ. ശ്രീഹരി, ഡോ. പരശുറാം എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.