വടക്കുംപുറം ജലോത്സവം: തുരുത്തിപ്പുറം സെന്‍റ് സെബാസ്റ്റ്യന്‍ ബോട്ട്ക്ളബിന്‍െറ ശ്രീമുരുകന്‍ ഒന്നാമന്‍

പറവൂര്‍: പി.കെ.എം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറയും വായനശാലയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വടക്കുംപുറം ജലോത്സവത്തില്‍ തുരുത്തിപ്പുറം സെന്‍റ് സെബാസ്റ്റ്യന്‍ ബോട്ട്ക്ളബിന്‍െറ ശ്രീമുരുകന്‍ ഒന്നാമനായി. മടപ്ളാതുരുത്ത് ഒരുമ ബോട്ട്ക്ളബിന്‍െറ ജിബി തട്ടകനാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. വടക്കുംപുറം കായലില്‍ നടന്ന ആവേശകരമായ ഓടി വഞ്ചി മത്സരത്തില്‍ എഴ് ടീമാണ് പങ്കെടുത്തത്. വി.ഡി. സതീശന്‍ എം.എല്‍.എ ജലോത്സവം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് ഇ.എസ്. പുരുഷോത്തമന്‍ ഫ്ളാഗ് ഓഫ് ചെയ്തു. റവ.ഫാ. നിക്സണ്‍ കാട്ടാശ്ശേരി മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മണിടീച്ചര്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് ട്രോഫികള്‍ എസ്. ശര്‍മ എം.എല്‍.എ വിതരണം ചെയ്തു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച നാലുപേരെ ആദരിച്ചു. വോളിബാളില്‍ കെ.കെ. രതീഷ്, മികച്ച കൃഷി ഓഫിസര്‍ ജോര്‍ജ് പ്രശാന്ത്, ദേശീയ ഗെയിംസ് താരം അഖില്‍ ജോണ്‍സണ്‍, എം.ജി യൂനിവേഴ്സിറ്റി നീന്തല്‍ താരം പി.വി. അഭിജിത്ത് എന്നിവരെയാണ് ആദരിച്ചത്. പി.പി. അജിത്ത് കുമാര്‍, പ്രമോദ് മേനോന്‍, ശ്രീജിത്ത് മനോഹര്‍, ഡോ. മനു പി. വിശ്വം, മനോഹരന്‍ കുന്നുമ്മല്‍, പി.എ. ഭരതന്‍, ടി.പി. സില്‍വസ്റ്റര്‍, ടി.എല്‍. ജിബി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.