കൊച്ചി: പിഴല വലിയ തടം പൊക്കാളിപ്പാടത്ത് കൊയ്ത്തുത്സവം തുടങ്ങി. കൃഷിയെ പ്രാണന് തുല്യം സ്നേഹിക്കുന്ന 90 വയസ്സ് പിന്നിട്ട ചെല്ലാനം സ്വദേശിനി ബേബിച്ചേടത്തിയാണ് ആദ്യ നെല്‍ക്കതിര്‍ കൊയ്ത് ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, കര്‍ഷകര്‍ വിവിധ സ്കൂളുകളിലെ കുട്ടികള്‍ അധ്യാപകരോടൊപ്പം വെള്ളത്തിലിറങ്ങി കൊയ്യാന്‍ ആരംഭിച്ചു. പിഴലയില്‍ അവശേഷിക്കുന്ന വലിയതടം പാടശേഖരത്തില്‍ വളമോ കീടനാശിനിയോ ഉപയോഗിക്കാതെയാണ് കൃഷി. ഇനിയുള്ള പത്ത് ദിവസങ്ങള്‍ നഗരത്തിലെ വിവിധ കോളജുകളിലെയും സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പതിനേഴ് ഏക്കര്‍ പാടം കൊയ്യും. കോതാട് സ്വദേശി ബെന്നിയുടെ ഉടമസ്ഥതയിലുള്ളതാണ് പാടം. ജൈവ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാജന്‍ മലയില്‍, ഫാ. സംഗീത്, ഡോ. മാര്‍ട്ടിന്‍ ഗോപുരത്തിങ്കല്‍, ഷെറിന്‍ വര്‍ഗീസ് , ഫാ . അഗസ്റ്റിന്‍ വട്ടോളി, പ്രദീപ്, പോളി ജോസ്, ഇക്ബാല്‍ എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. പാടത്തത്തെിയ എല്ലാവര്‍ക്കും കഴിഞ്ഞ തവണ കൊയ്തെടുത്ത പൊക്കാളി അരിയുടെ കഞ്ഞിയും നല്‍കി. കളമശ്ശേരി സെന്‍റ് പോള്‍സ് കോളജ്, കൂനമ്മാവ് സെന്‍റ് ഫിലോമിനാസ് സ്കൂള്‍, ഇടപ്പള്ളി അല്‍ ഫാറൂഖിയ സ്കൂള്‍, പിഴല ഫ്രാന്‍സിസ് അസീസി സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നായി 200ഓളം വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.