ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ വിദ്യാര്‍ഥികളെ പങ്കാളികളാക്കും

ആലുവ: ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ പങ്കാളികളാക്കി ‘പാര്‍ട്ണേഴ്സ് എഗന്‍സ്റ്റ് പെയിന്‍’ പദ്ധതി. ലൈഫ് കെയര്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിദ്യാര്‍ഥികളില്‍ പദ്ധതി നടപ്പാക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും മറ്റ് അസാന്മാര്‍ഗികതകളില്‍നിന്നും വിദ്യാര്‍ഥികളെ മുക്തമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മാറമ്പിള്ളി എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തില്‍ പ്രമുഖ കാന്‍സര്‍ ചികിത്സാവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ. ബിജുവിന് ലോഗോ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ‘കാന്‍സര്‍ പേടിക്കേണ്ട’ വിഷയത്തില്‍ ഡോ. വി.പി. ഗംഗാധരന്‍ ക്ളാസെടുത്തു. ലൈഫ്കെയര്‍ ജനറല്‍ സെക്രട്ടറി മുജീബ് കുട്ടമശ്ശേരി, പ്രസിഡന്‍റ് ടി.എം. അലിക്കുഞ്ഞ്, ഷാജി തോമസ്, പി.ടി.എ പ്രസിഡന്‍റ് അബ്ദുല്‍ നാസിം, ഡോ. സാബു, ഡോ. ഉമേഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.