സര്‍ക്കാര്‍ ഭൂമി കൈയേറി ഫ്ളാറ്റിലേക്ക് റോഡ് വെട്ടി; പൊതുമരാമത്ത് നിര്‍മാണം നിര്‍ത്തിവെപ്പിച്ചു

കാക്കനാട്: റവന്യൂ ഉദ്യോഗസ്ഥര്‍ തദേശ ഭരണ തെരഞ്ഞെടുപ്പ് ജോലിയില്‍ മുഴുകിയ തക്കംനോക്കി സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറി സ്വകാര്യ ഫ്ളാറ്റിലേക്ക് റോഡ് വെട്ടിയതായാണ് പരാതി. കാക്കനാട് കുന്നുംപുറത്ത് പൊതുമരാമത്ത് ഗെസ്റ്റ് ഹൗസിന്‍െറ കിഴക്ക് ഭാഗത്ത് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന്‍െറ സ്ഥലമാണ് കൈയേറിയത്. റോഡ് നിരത്തില്‍നിന്ന് മൂന്നുമീറ്ററോളം താഴ്ത്തി മണ്ണെടുത്താണ് വഴി വെട്ടിയത്. ഇതുമൂലം ഏതുനിമിഷവും മുകള്‍ഭാഗത്തുള്ള മണ്ണിടിഞ്ഞു തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്സിനു കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയുണ്ട്. തൃക്കാക്കര നഗരസഭാ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച ഈ റോഡ് തൊട്ടടുത്തുള്ള വന്‍കിട ഫ്ളാറ്റ്കാര്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ ഇടപെട്ടു തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.