കോതമംഗലം: 2013 ആഗസ്റ്റ്് അഞ്ചിനുണ്ടായ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടമായ ഭൂതത്താന്‍കെട്ട് നിവാസികളായ 14 കുടുംബങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടും താമസിക്കുന്ന സ്ഥലത്തിന് പട്ടയം ആവശ്യപ്പെട്ടും ഹൈകോടതിയെ സമീപിച്ചു. പെരിയാര്‍വാലി ഭൂതത്താന്‍കെട്ട് ഡാമിന് സമീപം ഈറ്റ കനാലിനോടുചേര്‍ന്ന് താമസിച്ചിരുന്ന 14 കുടുംബങ്ങളുടെ വീടും മറ്റും 2013 ആഗസ്റ്റ് അഞ്ചിനുണ്ടായ വെള്ളപ്പൊക്കത്തില്‍ നശിച്ചു. ഇവരെ പുനരധിവസിപ്പിക്കുന്നതിന്‍െറ ഭാഗമായി പഞ്ചായത്ത് -റവന്യൂ അധികാരികളും പെരിയാര്‍വാലി ഉദ്യോഗസ്ഥരും ചേര്‍ന്ന് വൃഷ്ടി പ്രദേശത്തിന് സമീപത്ത് മൂന്ന് സെന്‍റ് സ്ഥലം വീതം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ അളന്നുതിരിച്ച് നല്‍കുകയും ചെയ്തു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഷീറ്റുമേഞ്ഞ കൂരകളില്‍ ഇവര്‍ താമസമാക്കി. വെള്ളപ്പൊക്ക ദുരിതാശ്വാസമായി ഓരോ കുടുംബത്തിനും രണ്ടുലക്ഷം രൂപ അനുവദിക്കമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും രണ്ടുവര്‍ഷം പിന്നിടുമ്പോഴും നഷ്ടപരിഹാരം ആര്‍ക്കും ലഭിച്ചില്ല. ഇതിനിടെ, താമസസ്ഥലത്തുനിന്ന് ഇവരെ പുറത്താക്കാനുള്ള ആസൂത്രിത നീക്കവും ഉദ്യോഗസ്ഥരും സമീപത്തെ റിസോര്‍ട്ട് മാഫിയകളും ശ്രമം ആരംഭിച്ചു. 2015 ഫെബ്രുവരിയില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് എറണാകുളം കലക്ടറേറ്റില്‍ നടത്തിയ അദാലത്തില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്തിന് പട്ടയം അനുവദിക്കാന്‍ നടപടി സ്വീകരിക്കാന്‍ താലൂക്ക് ഓഫിസറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പട്ടയം നല്‍കാന്‍ നടപടിയെടുക്കുന്നതിന് പകരം ഭൂമിയില്‍നിന്ന് ഒഴിയേണ്ടിവരുമെന്ന ഭീഷണികളാണ് പട്ടയം സംബന്ധിച്ച് അന്വേഷിക്കാനത്തെുന്നവരോട് സ്വീകരിക്കുന്നത്. ഇതിനെ തുടര്‍ന്ന് 2013 ലെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടും പട്ടയം നല്‍കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടുമാണ് ഹൈകോടതിയെ കുടുംബങ്ങള്‍ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.