മഴയില്‍ വെള്ളക്കെട്ട്; സ്ഥാനാര്‍ഥികള്‍ രക്ഷകവേഷം കെട്ടിയത്തെി

കളമശ്ശേരി: മഴയില്‍ വെള്ളക്കെട്ടും വൈദ്യുതിയും മുടങ്ങി ജനം പ്രയാസത്തിലായിരിക്കേ സഹായഹസ്തവുമായി സ്ഥാനാര്‍ഥികളുടെ പരക്കംപാച്ചില്‍. വെള്ളിയാഴ്ച രാത്രി പെട്ടെന്നുണ്ടായ മഴയിലും ഇടിമിന്നലിലും കളമശ്ശേരിയിലെ പലഭാഗത്തും വെള്ളക്കെട്ടും വൈദ്യുതി മുടക്കവുമുണ്ടായി. ഇതോടെ, മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍ രംഗത്തത്തെി. എച്ച്.എം.ടി കവലക്ക് സമീപത്തെ താഴ്ന്ന പ്രദേശത്താണ് മഴയെ തുടര്‍ന്ന് വെള്ളമുയര്‍ന്ന് വീടുകളിലേക്ക് കയറിയത്. ഇതറിഞ്ഞ് ഓടിയത്തെിയ ഒരു സ്ഥാനാര്‍ഥി വീടുകളില്‍നിന്ന് വെള്ളം തുടച്ചുമാറ്റാന്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ സ്ഥലത്തത്തെിച്ചു. എതിര്‍ സ്ഥാനാര്‍ഥിയാകട്ടെ വെള്ളംകെട്ടിയ വീടുകളിലേക്ക് താല്‍ക്കാലിക നടപ്പാലം നിര്‍മിച്ച് പ്രവേശിക്കാന്‍ സൗകര്യമൊരുക്കി. ഇതേസമയം, വൈദ്യുതി മുടങ്ങിയ എച്ച്.എം.ടി കോളനിഭാഗത്തെ സ്വതന്ത്രസ്ഥാനാര്‍ഥി ബൈക്കെടുത്ത് വൈദ്യുതി ബോര്‍ഡിലത്തെി ജീവനക്കാരെ സ്ഥലത്തത്തെിച്ചു. ഇതിനിടെ, പ്രധാന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി വൈദ്യുതി ജീവനക്കാരെ തേടിയിറങ്ങിയപ്പോഴേക്കും പ്രദേശത്തെ വൈദ്യുതി പ്രശ്നം പരിഹരിച്ചുകഴിഞ്ഞിരുന്നു. അങ്ങനെയിരിക്കേ മുട്ടം ഭാഗത്ത് വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് അവിടത്തെ സ്ഥാനാര്‍ഥി കളമശ്ശേരി വൈദ്യുതി ബോര്‍ഡിലത്തെിയപ്പോള്‍ ജീവനക്കാര്‍ കളമശ്ശേരിയിലെ സ്ഥാനാര്‍ഥിക്കൊപ്പമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.