പാറമടയില്‍ വാഹനം വീണതായി സംശയം; ഫയര്‍ഫോഴ്സ് പരിശോധനയില്‍ കണ്ടത്തൊനായില്ല

കാക്കനാട് : പാറമടയില്‍ വാഹനം വീണെന്ന നാട്ടുകാരുടെ സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടത്തൊനായില്ല. കാക്കനാട് തുതിയൂര്‍ പാലച്ചുവട് ഭാഗത്ത് വര്‍ഷങ്ങളായി മുങ്ങിക്കിടക്കുന്ന 100-120 അടി താഴ്ചയുള്ള പാറമടയിലേക്ക് വാഹനം വീണതായാണ് നാട്ടുകാരുടെ സംശയം. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് തൃക്കാക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ നൗഷാദ് പല്ലച്ചി അറിയിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കര ഫയര്‍ഫോഴ്സ് സ്ഥലത്തത്തെി പരിശോധന നടത്തിയത്. പാറമടയിലേക്കുള്ള വഴിയില്‍ വാഹനത്തിന്‍െറ വീല്‍പാടുകള്‍ കണ്ടതാണ് നാട്ടുകാരുടെ സംശയത്തിന് ഇടയാക്കിയത്. പാറമടയില്‍ തള്ളാന്‍ കൊണ്ടുവന്ന മാലിന്യം നിറച്ച വാഹനത്തിന്‍െറ വീല്‍പാടുകളായിരിക്കാമെന്നാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ സംശയിക്കുന്നത്. നാട്ടുകാര്‍ സംശയിക്കുന്നതായി ഒന്നും സംഭവിച്ചിട്ടില്ളെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ ഫറഞ്ഞു. വാഹനം വെള്ളത്തില്‍ പോയതാണെങ്കില്‍ ഡീസല്‍ കാണുമായിരുന്നു. വാഹനത്തിന്‍െറ ഏതെങ്കിലും ഭാഗം ഇതിനോടകം വെള്ളത്തില്‍ പൊങ്ങുമായിരുന്നു. ഇത്തരം ഒന്നും പരിശോധനയില്‍ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.