എന്‍.ജി.ഒ അസോ. സമ്മേളനത്തില്‍ കൂട്ടത്തല്ല്

കാക്കനാട്: എന്‍.ജി.ഒ അസോസിയേഷന്‍ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് സമ്മേളനത്തില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ കൂട്ടത്തല്ല്. ജില്ലാ പഞ്ചായത്ത് പ്രയിദര്‍ശിനി ഹാളില്‍ ചേര്‍ന്ന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ബ്രാഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ് കൂട്ടത്തല്ല് നടന്നത്. കൂട്ടത്തല്ലുണ്ടായതിനത്തെുടര്‍ന്ന് പൊലീസത്തെി തെരഞ്ഞെടുപ്പ് നടപടി നിര്‍ത്തിവെപ്പിച്ചു. പത്തുവര്‍ഷമായി സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് സ്ഥാനത്ത് തുടരുന്ന എന്‍.കെ. ബാബു മാറണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തത്തെിയതാണ് പ്രശനകാരണം. ബ്രാഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സമവായം വേണമെന്ന് ജില്ലാ പ്രസിഡന്‍റ് കെ.ഇ. കാസിം, സെക്രട്ടറി ടി.വി. ജോമോണ്‍ എന്നിവര്‍ ആവശ്യപ്പെട്ടെങ്കിലും മറുവിഭാഗം സമ്മതിച്ചില്ല. ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയതിനത്തെുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് സമവായം വേണമെന്ന്് ആവശ്യപ്പെട്ടെങ്കിലും നേതൃത്വം അംഗീകരിച്ചില്ളെന്ന് വിമതവിഭാഗം ചൂണ്ടിക്കാട്ടി. സെപ്റ്റബറില്‍ മുന്‍ ജില്ലാ പ്രസിഡന്‍റ് സ്ഥലം മാറിപ്പോയതിനത്തെുടര്‍ന്നാണ് വോട്ടെടുപ്പ് നടത്തിയത്. ഒരു വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് ഒൗദ്യോഗി വിഭാഗം വിജയിച്ചത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വിഭാഗീയത ബ്രാഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തീര്‍ക്കുകയായിരുന്നു. കൂട്ടത്തല്ലില്‍ പരിക്കേറ്റ ജില്ലാ സെക്രട്ടറി, പ്രസിഡന്‍റ് ഉള്‍പ്പെടെ അഞ്ചുപേര്‍ എറണാകുളം ജനറല്‍ ആശുപത്രയില്‍ ചികിത്സ തേടി. അതേസമയം ജില്ലാ സെക്രട്ടറി, പ്രസിഡന്‍റ് എന്നിവരുടെ നേതൃത്വത്തില്‍ ഇറങ്ങിപ്പോയ സംഘം സമ്മേളനഹാളില്‍ ബഹളം നടക്കുന്നതായി തെറ്റിദ്ധരിപ്പിച്ച് പൊലീസിനെ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് യോഗം കലക്കുകയായിരുന്നെന്ന് മറുവിഭാഗം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.