മുളവൂരില്‍ ലീഗ് യോഗത്തില്‍ തര്‍ക്കം; അടിപിടി

മൂവാറ്റുപുഴ: സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചേര്‍ന്ന മുസ്ലിം ലീഗ് മുളവൂര്‍ ഡിവിഷന്‍ കമ്മിറ്റി യോഗത്തില്‍ തമ്മില്‍ത്തല്ല്. തിങ്കളാഴ്ച രാത്രി എട്ടിന് മുളവൂരില്‍ ചേര്‍ന്ന യോഗത്തിലാണ് കുഞ്ഞാലിക്കുട്ടി, മുനീര്‍ വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഡിവിഷന്‍ സമ്മേളനത്തിന്‍െറ കണക്ക് അവതരിപ്പിക്കാനും ബ്ളോക് പഞ്ചായത്ത് മുളവൂര്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയെ കണ്ടത്തൊനുമായിരുന്നു യോഗം ചേര്‍ന്നത്. വരവ് ചെലവ് അവതരിപ്പിച്ചപ്പോള്‍ 20,000 രൂപ പിരിച്ചതിന്‍െറ കണക്കില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗം ആദ്യം രംഗത്തത്തെിയത്. പ്രശ്നം രൂക്ഷമായതോടെ ഈ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് മാറ്റിവെച്ച ശേഷം മുളവൂര്‍ ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ചക്കെടുക്കുകയായിരുന്നു. ഇതോടെ മുനീര്‍ വിഭാഗം നിലവിലെ ബ്ളോക് അംഗം നിഷ ഷാഹുലിന്‍െറ പേര് നിര്‍ദേശിച്ചു. മറുവിഭാഗം പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുലൈഖ മക്കാരിന്‍െറ പേര് നിര്‍ദേശിച്ചു. ഇതോടെ തര്‍ക്കമായി. ബഹളം പോര്‍വിളിയിലേക്കും അടിപിടിയിലേക്കും നീങ്ങി. ഇരുവിഭാഗവും ഏറ്റുമുട്ടുകയും ചെയ്തു. തമ്മിലടി രൂക്ഷമായതോടെ യോഗം നടന്ന ഓഡിറ്റോറിയത്തിലെ ലൈറ്റ് ഓഫായി. ഇതോടെ ബഹളം റോഡിലായി. ബഹളം അസഭ്യവര്‍ഷത്തിലേക്ക് നീങ്ങിയതോടെ നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ഇതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയായിരുന്നു. സുലൈഖ മക്കാരിനെ ബ്ളോക് ഡിവിഷനിലും പഞ്ചായത്ത് നാലാം വാര്‍ഡിലും മത്സരിപ്പിക്കാന്‍ ഒൗദ്യോഗിക വിഭാഗം തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടില്ളെന്നും ഇതില്‍ പ്രതിഷേധിച്ച് ലീഗ് മത്സരിക്കുന്ന വാര്‍ഡുകളിലടക്കം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ഒൗദ്യോഗികപക്ഷത്തെ പ്രമുഖര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിനിടെ, മുളവൂര്‍ ഡിവിഷനില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ നേതൃത്വം നീക്കം ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.