കൊച്ചി: തൊഴിലില്ലായ്മയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനത്ത് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിച്ചാല്‍ വര്‍ഷങ്ങളോളം നിയമന നിരോധം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ സാഹചര്യവും മറ്റും വ്യത്യസ്തമായതിനാല്‍ കേന്ദ്രസര്‍ക്കാറിന്‍െറ രീതി സംസ്ഥാനത്ത് പിന്തുടരണമെന്ന ആവശ്യം അംഗീകരിക്കാനാകില്ളെന്ന സര്‍ക്കാര്‍ നിലപാട് ഹൈകോടതി അംഗീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 56ല്‍നിന്ന് 60 ആക്കി ഉയര്‍ത്തണമെന്നും ഇക്കാര്യത്തില്‍ ജീവനക്കാര്‍ തമ്മില്‍ നിലനില്‍ക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എയ്ഡഡ് സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍, എന്‍.ജി.ഒ അസോസിയേഷന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. അതേസമയം, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാറിനോട് ഉത്തരവിടാനാകില്ളെന്ന് വ്യക്തമാക്കി ഹരജി കോടതി തള്ളി. 2013 ഏപ്രില്‍ ഒന്നിനുമുമ്പ് സര്‍വിസില്‍ പ്രവേശിച്ചവര്‍ക്ക് പെന്‍ഷന്‍ പ്രായം 56ഉം ഇതിനുശേഷം ജോലി ലഭിച്ചവര്‍ക്ക് 60ഉം ആക്കിയ നടപടി വിവേചനപരമാണെന്നായിരുന്നു ഹരജിയിലെ വാദം. ഒരേ ജോലി ചെയ്യുകയും ഒരേ മാനസികനിലവാരം അനുഭവിക്കുകയും ചെയ്യുന്ന ജീവനക്കാര്‍ക്ക് രണ്ടുതരത്തിലുള്ള പെന്‍ഷന്‍ പ്രായം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, 2013 ഏപ്രില്‍ ഒന്നിനുമുമ്പ് സര്‍വിസിലുള്ളവര്‍ക്ക് സര്‍ക്കാറിന്‍െറ സ്റ്റാറ്റ്യൂട്ടറി പെന്‍ഷനാണ് നല്‍കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഇതിനുശേഷം സര്‍വിസില്‍ പ്രവേശിച്ചവര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള പെന്‍ഷനാണ് നല്‍കുന്നത്. സര്‍ക്കാറും ജീവനക്കാരും പദ്ധതിയിലേക്ക് ഓഹരി നിക്ഷേപിക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം പെന്‍ഷന്‍ പ്രായം 60 ആയിരിക്കണമെന്നും നിബന്ധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.