കൊച്ചി: നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്കുപിന്നില്‍ ബസിടിച്ച് 15 പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 7.30ന് രണ്ടാം ഗോശ്രീ പാലത്തിന് സമീപത്തായിരുന്നു അപകടം. വൈപ്പിനില്‍നിന്ന് നിറയെ യാത്രക്കാരുമായി വന്ന സ്വകാര്യബസ് ഗോശ്രീ പാലം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് വലതുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പൊലീസിന്‍െറ റിക്കവറി വാന്‍ എത്തിച്ചാണ് ബസ് പിന്നിലേക്ക് നീക്കിയത്. ബ്രേക്ക് പോയതാണ് നിയന്ത്രണം നഷ്ടപ്പെടാനിടയായതെന്ന് ഡ്രൈവര്‍ പറയുന്നു. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. ഇടപ്പള്ളി ട്രാഫിക് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.