കൊച്ചി മെട്രോയില്‍ ജോലി വാഗ്ദാനം; പണം തട്ടാന്‍ ഏജന്‍റുമാര്‍

കൊച്ചി: മെട്രോ റെയില്‍ ലിമിറ്റഡില്‍ ജോലി ലഭ്യമാക്കാം എന്ന വാഗ്ദാനവുമായി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് പണം തട്ടാനുള്ള ഏജന്‍റുമാരുടെ ശ്രമം പൊളിഞ്ഞു. സെക്ഷന്‍ എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍, ട്രെയിന്‍ ഓപറേറ്റര്‍/സ്റ്റേഷന്‍ കണ്‍ട്രോളര്‍ തുടങ്ങിയ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ച് കെ.എം.ആര്‍.എല്‍ അടുത്തിടെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഉന്നതതലങ്ങളിലുള്ള സ്വാധീനത്തിന്‍െറ പിന്‍ബലത്തില്‍ നിയമനം ശരിയാക്കാമെന്നുപറഞ്ഞ് ഏജന്‍റുമാര്‍ ഉദ്യോഗാര്‍ഥികളെ വലവീശുകയായിരുന്നു. ഇവരുടെ വാഗ്ദാനത്തത്തെുടര്‍ന്ന് ചില ഉദ്യോഗാര്‍ഥികള്‍ കെ.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇതേപ്പറ്റി ഉടന്‍ പൊലീസില്‍ പരാതിനല്‍കുമെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഏജന്‍റുമാര്‍ നല്‍കിയ വാഗ്ദാനങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, പൊലീസില്‍ പരാതിപ്പെടാന്‍ ഉദ്യോഗാര്‍ഥികള്‍ തയാറായിട്ടില്ല. വിജ്ഞാപനം അനുസരിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം 21ന് രാത്രി 11.59 വരെയാണ്. ഓണ്‍ലൈനിലൂടെയാണ് പരീക്ഷ നടത്തുന്നത്. 15 ദിവസത്തിനുള്ളില്‍ ഫലം മെട്രോയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് റെയില്‍വേ നിയമം അനുസരിച്ചുള്ള വൈദ്യപരിശോധനയും അഭിമുഖവും ഉണ്ടാകും. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക. പൂര്‍ണമായും സുതാര്യമായാണ് നിയമനനടപടി പൂര്‍ത്തീകരിക്കുന്നതെന്ന് കെ.എം.ആര്‍.എല്‍ വാത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.