ബസുകള്‍ സ്റ്റാന്‍ഡിലത്തെുന്നില്ല; കലൂരില്‍ നാട്ടുകാര്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ചു

മൂവാറ്റുപുഴ: ബസുകള്‍ സ്റ്റാന്‍ഡിലത്തൊത്തതിനെതിരെ കല്ലൂര്‍ക്കാട് പഞ്ചായത്തിലെ കലൂരില്‍ നാട്ടുകാര്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ചു. കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍ എത്താത്തതിനെതിരെ നാളുകളായി നാട്ടുകാര്‍ സമരത്തിലായിരുന്നു. ഇതിനിടെ, കോടതിയില്‍ ഉത്തരവും സമ്പാദിച്ചിരുന്നു. എന്നാല്‍, ഉത്തരവ് ലംഘിച്ച് ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ ടൗണ്‍ ചുറ്റി പോകുകയാണ്. മൂവാറ്റുപുഴ, കോതമംഗലം, ഹൈറേഞ്ച് മേഖലകളില്‍നിന്നടക്കം തൊടുപുഴക്കും സമീപത്തെ ഗ്രാമപ്രദേശങ്ങളിലേക്കും തിരിച്ചും നിരവധി ബസുകള്‍ സഞ്ചരിക്കുന്ന റൂട്ടാണിത്. ഗ്രാമപ്രദേശമായതിനാല്‍ അനേകംപേര്‍ സ്റ്റാന്‍ഡിലാണ് ബസ് കയറാനത്തെുന്നത്. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെയാണ് ബസുകളുടെ നടപടിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് പുറമെ, പൈങ്ങോട്ടൂര്‍, പെരിങ്ങാശ്ശേരി ഭാഗങ്ങളിലേക്കുള്ള ബസുകള്‍ സ്ഥിരമായി ട്രിപ് മുടക്കുകയും ചെയ്യുന്നുണ്ട്. അധികാരകേന്ദ്രങ്ങളിലൊക്കെ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതെവന്നതോടെയാണ് കഴിഞ്ഞ ദിവസം രാവിലെ നാട്ടുകാര്‍ സംഘടിച്ച് ബസ്സ്റ്റാന്‍ഡിലത്തെി കഞ്ഞിവെച്ച് പ്രതിഷേധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.