നെട്ടൂര്‍: സ്വകാര്യവ്യക്തി കൈയേറിയ അണ്ടിപ്പിള്ളിത്തോട് തിരിച്ചുപിടിക്കാന്‍ കുമ്പളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്രകാരം റവന്യൂ അധികൃതര്‍ നടപടി ആരംഭിച്ചു. പഴയ മരട് പഞ്ചായത്തിന്‍െറയും കുമ്പളം പഞ്ചായത്തിന്‍െറയും അതിര്‍ത്തിയായ അണ്ടിപ്പിള്ളിത്തോട് ഉള്‍പ്പെടുന്ന പ്രദേശം സ്വകാര്യ വ്യക്തി കൈവശമാക്കുകയും രണ്ട് പഞ്ചായത്തുകളെ വേര്‍തിരിച്ചുനിര്‍ത്തിയ അതിര്‍ത്തി തോടിന്‍െറ ദിശ മാറ്റി പഞ്ചായത്തിന്‍െറ അതിര്‍ത്തി തന്നെ മാറ്റുകയായിരുന്നു. ഇതുസംബന്ധിച്ച് നിലനിന്ന കേസില്‍ സ്വകാര്യവ്യക്തിയുടെ അപ്പീല്‍ തള്ളി കുമ്പളം പഞ്ചായത്തിന് അനുകൂലമായി ജില്ലാ കോടതി ഉത്തരവിടുകയായിരുന്നു. ഇതേതുടര്‍ന്നാണ് അണ്ടിപ്പിള്ളി തോട് പുന$സ്ഥാപിക്കാന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. കണയന്നൂര്‍ താലൂക്ക് അഡീഷനല്‍ തഹസില്‍ദാര്‍ എന്‍.കെ.കൃപയുടെ നേതൃത്വത്തില്‍ കുമ്പളം വില്ളേജോഫിസര്‍ പി.സി. രാജു, കുമ്പളം പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. സത്യന്‍, സെക്രട്ടറി കെ.ജി. ശ്രീകുമാര്‍, പഞ്ചായത്തംഗങ്ങളായ എ.ജെ. ജോസഫ്, ഇന്ദിര ഓമനക്കുട്ടന്‍, ഷീല ഫ്രാന്‍സിസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഹസന്‍ തുടങ്ങിയവര്‍ റവന്യൂ അധികൃതരോടൊപ്പം കൈയേറ്റ സ്ഥലം ശനിയാഴ്ച സന്ദര്‍ശിച്ചു. നടപടി പൂര്‍ത്തിയായശേഷം ഭൂമി സര്‍വേ നടത്തല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.