കോതമംഗലംതന്നെ

കൊച്ചി: എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയില്‍ ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടം, 800 മീറ്റര്‍ ഓട്ടം, ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടം എന്നിവയുടെ ഫൈനല്‍ നടന്നു. 3000 മീറ്ററില്‍ തേവര എസ്.എച്ച് സ്കൂളിലെ പി.ആര്‍. അലീഷ സ്വര്‍ണമണിഞ്ഞപ്പോള്‍ സ്കൂളിലെതന്നെ ഒലീവിയ ആന്‍ മരിയ തോമസ് വെള്ളി നേടി. മാര്‍ ബേസിലിന്‍െറ ബില്‍ന ബാബുവിനാണ് വെങ്കലം. 10:16.30 സെക്കന്‍ഡില്‍ മീറ്റ് റെക്കോഡോടെയാണ് അലീഷ ഫിനിഷ് ചെയ്തത്. റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ സ്വര്‍ണം നേടിയ അലീഷക്ക് സ്കൂള്‍ മേളയിലെ റെക്കോഡ് നേട്ടം ഇരട്ടി മധുരമായി. സീനിയര്‍ വിഭാഗം 800 മീറ്ററില്‍ തേവര എസ്.എച്ച് സ്കൂളിലെ ലേഖ ഉണ്ണിക്കാണ് സ്വര്‍ണം. 2:18.5 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ തൊട്ട ലേഖയുടെ ജയം ആധികാരികമായിരുന്നു. 2:42.8 സെക്കന്‍ഡില്‍ ഓടിയത്തെിയ കോതമംഗലം സെന്‍റ് ജോര്‍ജിന്‍െറ അലീന തോമസിനാണ് വെള്ളി. മാര്‍ ബേസിലിന്‍െറ ദിമി ദേവസി (2:47.9 സെക്കന്‍ഡ്) വെങ്കലം നേടി. ജൂനിയര്‍ വിഭാഗം 800 മീറ്ററില്‍ കോതമംഗലം മാര്‍ ബേസിലിലെ അനുമോ ള്‍ തമ്പി ക്കാണ് സ്വ ര്‍ണം. 2.15.8 സെക്കന്‍ഡിലാണ് അനുമോള്‍ ഓടിയത്തെിയത്. മീറ്റില്‍ അനുമോളിന്‍െറ മൂന്നാം സ്വര്‍ണമാണ്. പെരുമാനൂര്‍ സെന്‍റ് തോമസ് സ്കൂളിലെ അനശ്വര കെ. (2.22.5) വെള്ളിയും കോതമംഗലം സെന്‍റ് ജോര്‍ജിന്‍െറ നീനു മരിയ (2.24.6) വെങ്കലവും നേടി. മീറ്റ് ഇന്ന് സമാപിക്കാനിരിക്കെ 49 സ്വര്‍ണവും 46 വെള്ളിയും 36 വെങ്കലവുമടക്കം 429 പോയന്‍േറാടെ കോതമംഗലം ഉപജില്ല ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. സ്കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തിലും കോതമംഗലമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.