കുസാറ്റിലെ എസ്.എഫ്.ഐ സമരം അഞ്ചാം ദിവസത്തിലേക്ക്

കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ എസ്.എഫ്. ഐ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്. ഹോസ്റ്റല്‍ ഫീസ് അനിയന്ത്രിതമായി 155ല്‍ നിന്ന് വര്‍ധിപ്പിച്ച് 565 രൂപയാക്കിയ സര്‍വകലാശാല തീരുമാനം പിന്‍വലിക്കണമെന്ന മുഖ്യ ആവശ്യം ഉയര്‍ത്തിയാണ് എസ്.എഫ്.ഐ സമരം ചെയ്യുന്നത്. കൊച്ചി സര്‍വകലാശാല സെനറ്റ് അംഗവും എസ്.എഫ്.ഐ കുസാറ്റ് യൂനിറ്റ് പ്രസിഡന്‍റുമായ പി.ജിതേഷ് , വൈസ് പ്രസിഡന്‍റ് ഉദിത്ത് കൃഷ്ണന്‍ എന്നിവരാണ് അഞ്ചാം ദിവസവും നിരാഹാരം തുടരുന്നത്. കേരളത്തില്‍ ഒരു സര്‍വകലാശാലയിലും സര്‍ക്കാര്‍ കോളജുകളിലും ഇല്ലാത്ത തരത്തില്‍ ഭീമന്‍ വര്‍ധനയാണ് കുസാറ്റില്‍ നടപ്പാക്കിയിരിക്കുന്നതെന്നും ശാസ്ത്രീയമായ പഠനം നടത്താതെയുള്ള പകല്‍ക്കൊള്ള അവസാനിപ്പിക്കണമെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മറ്റു വിദ്യാര്‍ഥി വിരുദ്ധ നിലപാടുകളില്‍ നിന്ന് സര്‍വകലാശാല പിന്തിരിയണം. അല്ലാത്ത പക്ഷം ശക്തമായ ബഹുജന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്നും എസ്.എഫ്.ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.