സ്കൂള്‍ പരിസരങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണം

ആലുവ: വിദ്യാര്‍ഥികളിലെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ സ്കൂള്‍ പരിസരങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ് ആവശ്യപ്പെട്ടു. റൂറല്‍ ജില്ലാ പൊലീസ് അതിര്‍ത്തിയിലെ പൊലീസ്-ജനപ്രതിനിധി സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന് മാഫിയ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ ഒതുക്കാനും വിദ്യാര്‍ഥികളെ രക്ഷിക്കാനും പൊലീസിന്‍െറ ആത്മാര്‍ഥ സേവനം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന്‍െറ പ്രവര്‍ത്തനം നന്നായിരുന്നതായി എം.എല്‍.എമാരടക്കമുള്ള ജനപ്രതിനിധികള്‍ വിലയിരുത്തി. മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ നടപടി ശക്തമാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തയാറാകണം. അവരുടെ ജീവിതസാഹചര്യങ്ങള്‍ വിലയിരുത്തണം. മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നതില്‍ ഇതര സംസഥാന തൊഴിലാളികള്‍ കൂടുതലായി എത്തിപ്പെടുന്നത് ഗൗരവമായി കാണണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആലുവ പാലസില്‍ നടന്ന യോഗത്തില്‍ എസ്.പി യതീഷ്ചന്ദ്ര അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്‍, ആലുവ ഡിവൈ.എസ്.പി പി.പി. ഷംസ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.പി. കൃഷ്ണന്‍കുട്ടി, ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജോസ്, നര്‍കോട്ടിക് ഡിവൈ.എസ്.പി സനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നഗരസഭാ ചെയര്‍മാന്മാര്‍, സി.ഐമാര്‍, പ്രധാന സ്റ്റേഷനുകളിലെ എസ്.ഐമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.