ലാന്‍ഡിങ് ജെട്ടി ഫീസ് വര്‍ധന: മത്സ്യബന്ധനമേഖല വീണ്ടും സമരത്തിന്

വൈപ്പിന്‍ : മുരുക്കുംപാടം മത്സ്യബന്ധന മേഖലയിലെ ലാന്‍ഡിങ് ജെട്ടികളുടെ ഫീസ് അന്യായമായി നൂറിരട്ടികണ്ട് വര്‍ധിപ്പിച്ച കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്‍െറ വിവാദ നടപടി വീണ്ടും തലപൊക്കുന്നു. മത്സ്യമേഖലയും എതിര്‍പ്പിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി മരവിപ്പിച്ചു നിര്‍ത്തിയിരുന്ന നടപടികളാണ് ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഇതനുസരച്ച് പുതുക്കിയ ഫീസ് അടക്കണമെന്നാവശ്യപ്പെട്ട് പല ലാന്‍ഡിങ് ജെട്ടി ഉടമകള്‍ക്കും പോര്‍ട്ട് നോട്ടീസ് അയച്ചു തുടങ്ങി. ഈ സാഹചര്യത്തില്‍ ഇതിനെതിരെ മത്സ്യബന്ധന മേഖല സംരക്ഷണ സമിതി വീണ്ടും സമര രംഗത്തേക്കുള്ള പുറപ്പാടിലാണ്. ഇതിന്‍െറ ഭാഗമായി 30ന് വൈകുന്നേരം കാളമുക്ക് ഗോശ്രീ കവലയില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനും നടക്കുമെന്ന് ചെയര്‍മാന്‍ സി.കെ. ആന്‍റപ്പന്‍, ജനറല്‍ കണ്‍വീനര്‍ പി.ആര്‍. മുരളി എന്നിവര്‍ അറിയിച്ചു. 2013 വരെ 1480 രൂപയായിരുന്ന ലൈസന്‍സ് ഫീസ്. ഒരു മാനദണ്ഡവുമില്ലാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ടാക്സടക്കം 1,12,300 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്‍െറ ഈ അന്യായ നടപടിയില്‍ മത്സ്യമേഖല ഒരുമയോടെ ശക്തമായി പ്രതികരിച്ചതിനെ തുടര്‍ന്ന് ചില ഒൗദ്യോഗിക ചര്‍ച്ചകള്‍ നടന്നെങ്കിലും എങ്ങുമത്തെിയിരുന്നില്ല. എന്നാല്‍, ലാന്‍ഡിങ് ജെട്ടിയുടമകള്‍ക്ക് നോട്ടീസ് അയക്കുന്ന പണി പോര്‍ട്ട് നിര്‍ത്തി വെച്ചു . എങ്കിലും പഴയ നിരക്ക് പ്രകാരമുള്ള ഫീസ് പോര്‍ട്ട് ട്രസ്റ്റ് സ്വീകരിച്ചതുമില്ല. എന്നാല്‍, ഇപ്പോള്‍ പോര്‍ട്ട് ട്രസ്റ്റ് ജെട്ടി ഉടമകള്‍ക്ക് വീണ്ടും നോട്ടീസ് അയച്ചു തുടങ്ങിയതോടെയാണ് വീണ്ടും സമര രംഗത്തിറങ്ങാന്‍ മത്സ്യബന്ധന മേഖല തയാറെടുക്കുന്നത്. മത്സ്യബന്ധനം കഴിഞ്ഞത്തെുന്ന ബോട്ടുകള്‍ കെട്ടാനും കൂടാതെ ഹാര്‍ബറുകള്‍ മറൈന്‍ ഡീസല്‍ പമ്പ്, മറൈന്‍ വര്‍ക്ക് ഷോപ്പ് , ഐസ് ഫാക്ടറി എന്നിവിടങ്ങളിലുമാണ് ജെട്ടികള്‍ ഉപയോഗിക്കുന്നത്. ഫീസ് കുത്തനെ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ജെട്ടികള്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ല. ഇതോടെ സ്വാഭാവികമായും മത്സ്യബന്ധന ബോട്ടുകള്‍ ഈ പ്രദേശം വിട്ടു പോകും. ഇതോടെ മത്സ്യബന്ധന മേഖല തകരും. ഇത് പ്രദേശത്തെ സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.