സൈക്ക്ള്‍ മോഷണം; വിദ്യാര്‍ഥി പിടിയില്‍

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയിലെ വിവിധ വീടുകളില്‍നിന്നായി പത്തോളം സൈക്ക്ളുകള്‍ മോഷ്ടിച്ച കേസില്‍ ഡിഗ്രി വിദ്യാര്‍ഥിയെ ഫോര്‍ട്ട്കൊച്ചി പൊലീസ് അറസറ്റ് ചെയ്തു. ഫോര്‍ട്ട്കൊച്ചി സ്വദേശിയാണ് അറസ്റ്റിലായത്. ഫോര്‍ട്ട്കൊച്ചി എസ്.ഐ എസ്. ദ്വിജേഷിന്‍െറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വില കൂടിയ സൈക്ക്ളുകള്‍ മോഷ്ടിച്ച പ്രതി ഇതില്‍ മൂന്നെണ്ണം വിറ്റിരുന്നു. ബാക്കിയുള്ളവ ഫോര്‍ട്ട്കൊച്ചി ദ്രോണാചാര്യക്ക് സമീപം ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയ സൈക്ക്ളുകള്‍ നാട്ടുകാര്‍ പൊലീസിന് കൈമാറിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സിവില്‍ പൊലീസ് ഓഫിസര്‍ രഘുനന്ദനനും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.