മണപ്പാട്ടുചിറയില്‍ പാര്‍ക്ക് നിര്‍മിക്കാന്‍ കോടി രൂപ

കാലടി: മലയാറ്റൂര്‍ മണപ്പാട്ടുചിറക്ക് സമീപത്ത് പാര്‍ക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനായി ഒരുകോടി രൂപ അനുവദിച്ച് ഉത്തരവായതായി അഡ്വ. ജോസ് തെറ്റയില്‍ എം.എല്‍.എ അറിയിച്ചു. കാലടി മലയാറ്റൂര്‍ വിനോദസഞ്ചാര മാസ്റ്റര്‍ പ്ളാനിന്‍െറ ഭാഗമായി മണപ്പാട്ടുചിറ ഡെസ്റ്റിനേഷന്‍ ഡെവലപ്മെന്‍റ് പദ്ധതി തയാറാക്കി എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. കാലടി, മലയാറ്റൂര്‍ പ്രദേശത്തിന്‍െറ സമഗ്ര വിനോദസഞ്ചാര മാസ്റ്റര്‍ പ്ളാനിന്‍െറ ഭാഗമായി കുരിശുമുടി പ്രദേശത്തിന്‍െറ അടിവാര കേന്ദ്രമായ മണപ്പാട്ടുചിറയുടെ സമഗ്രവികസനമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വിസ്തൃതികൊണ്ടും പ്രകൃതിരമണീയതകൊണ്ടും സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് മണപ്പാട്ടുചിറ. നൂറേക്കറിലധികം വിസ്തൃതിയുള്ള മണപ്പാട്ടുചിറക്ക് സമീപത്ത് ലഭ്യമായ സ്ഥലത്താണ് കുട്ടികള്‍ക്കായി പാര്‍ക്ക് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. കൂടാതെ, കുരിശുമുടി തീര്‍ഥാടനസമയത്ത് ജനത്തിരക്ക് അനുഭവപ്പെടുന്ന അടിവാരമുള്‍പ്പെടെ പ്രദേശത്ത് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കല്‍, പാര്‍ക്കിങ് ഏരിയയുടെ നവീകരണം, നടപ്പാതകള്‍, ലൈറ്റിങ് മുതലായവയും പദ്ധതിയുടെ ഭാഗമായുണ്ട്. കേരള ടൂറിസം വകുപ്പിന്‍െറയും കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്‍െറയും എംപാനല്‍ഡ് കണ്‍സള്‍ട്ടന്‍റായ ജിറ്റ്പാക് ഇന്‍റര്‍നാഷനലാണ് പദ്ധതി തയാറാക്കി സമര്‍പ്പിച്ചത്. കേരള ടൂറിസം വകുപ്പ് മുഖേന പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് അനുമതി നല്‍കി ഉത്തരവായത്. കുരിശുമുടി തീര്‍ഥാടകര്‍ക്കും മറ്റ് വിനോദസഞ്ചാരികള്‍ക്കും വളരെ പ്രയോജനപ്പെടുന്ന പദ്ധതിയാണിതെന്ന് അഡ്വ. ജോസ് തെറ്റയില്‍ എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.