സ്പോര്‍ട്സ് സൈക്കിളുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍

മട്ടാഞ്ചേരി: ഏഴ് സൈക്കിളുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. ഫോര്‍ട്ടുകൊച്ചി ഗുഡ്ഹോപ്പ് അഗതി മന്ദിരത്തിന് എതിര്‍വശത്തെ ഇടവഴിയിലാണ് സൈക്കിളുകള്‍ കണ്ടത്. ഇവയില്‍ നാല് സൈക്കിളുകള്‍ വില കൂടിയ മുന്തിയ ഇനം സ്പോര്‍ട്സ് സൈക്കിളുകളാണ്. ഒരു സൈക്കിളിന് 40,000 രൂപ വിലമതിക്കുമെന്നാണ് സൈക്ക്ള്‍ വ്യാപാരികള്‍ പറയുന്നത്. മോഷണം നടത്തിയ ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശത്തെ മെക്കന്‍സി ഗാര്‍ഡന്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസത്തെി സൈക്കിളുകള്‍ ഫോര്‍ട്ടുകൊച്ചി സ്റ്റേഷനിലേക്ക് മാറ്റി. പ്രദേശത്ത് അടുത്തിടെ മോഷണങ്ങളും മദ്യപരുടെ ശല്യവും പെരുകുന്നതായി റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിങ് ഊര്‍ജിതപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.