നഗരസുരക്ഷ: മൂവാറ്റുപുഴയില്‍ കാമറ പദ്ധതി നടപ്പായില്ല

മൂവാറ്റുപുഴ: നഗരസുരക്ഷക്ക് കാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പായില്ല. മൂന്നുവര്‍ഷം മുമ്പാണ് പദ്ധതി കൊണ്ടുവന്നത്. ഏറെ കൊട്ടിഘോഷിച്ച പദ്ധതി കോണ്‍ട്രാക്ടറും പൊലീസ് മേധാവികളും തമ്മിലെ സൗന്ദര്യപ്പിണക്കത്തത്തെുടര്‍ന്ന് നിലക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി നെഹ്റു പാര്‍ക്ക്, വെള്ളൂര്‍ക്കുന്നം, പി.ഒ ജങ്ഷന്‍ എന്നിവിടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ കണ്‍ട്രോള്‍ റൂം തുറക്കുകയും ഇതിനായി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ചുമതല ഏല്‍പിക്കുകയും ചെയ്തിരുന്നു. കുറച്ചുനാള്‍ നഗരത്തിലെ പ്രധാനഭാഗങ്ങള്‍ കാമറയുടെ പരിധിയില്‍ വന്നെങ്കിലും പിന്നീട് പദ്ധതി തന്നെ അപ്രത്യക്ഷമായി. നഗരത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകമായതോടെയാണ് പൊലീസ് കാമറ പദ്ധതിയുമായി രംഗത്തത്തെിയത്. അന്നത്തെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പദ്ധതിക്കായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പൊലീസും നഗരസഭയും ചേര്‍ന്ന് വ്യാപാരികളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി വ്യാപാരികള്‍ പണം മുടക്കുകയും ചെയ്തിരുന്നു. എന്നാല്‍, കെ.എസ്.ടി.പി റോഡ് വികസനം മുന്നില്‍കണ്ട് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മൂവാറ്റുപുഴ സി.ഐ വിശാല്‍ ജോണ്‍സണ്‍ പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചിട്ടില്ല. ടൗണ്‍ വികസനം നടക്കുമ്പോള്‍ കാമറകള്‍ നീക്കം ചെയ്യേണ്ടിവരും. ഇത് മുന്നില്‍കണ്ടാണ് നിര്‍ത്തിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.