അനിയന്ത്രിത വിലക്കയറ്റം: സര്‍ക്കാര്‍ ഇടപെടണമെന്ന് കണ്‍സ്യൂമര്‍ ഫെഡറേഷന്‍

കൊച്ചി: പച്ചക്കറി, ഉഴുന്ന്, പരിപ്പ്, പയര്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം കേരളത്തിലെ ജനങ്ങളുടെ കുടുംബ ബജറ്റ് തകര്‍ത്തിരിക്കുകയാണെന്ന് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് കേരള (സി.എഫ്.കെ) ജില്ലാ യോഗം കുറ്റപ്പെടുത്തി. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണം. 2013ല്‍ കാലാവധി കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടി പൂര്‍ത്തിയാക്കാത്തത് സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥതയാണ്. പുതിയ റേഷന്‍ കാര്‍ഡിന്‍െറ കാലാവധി 10 വര്‍ഷമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് പി.കെ. മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ കെ.ജി. വിജയകുമാരന്‍ നായര്‍, സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, ഭാരവാഹികളായ പി.ബി. ആനന്ദവല്ലി, സജിനി തമ്പി തോമസ്, എച്ച്. സുധീര്‍കുമാര്‍ റാവു, കെ.എന്‍. ചന്ദ്രശേഖരന്‍ നായര്‍, രാജ് വി. പിള്ള, എം.കെ. കോമളകുമാരന്‍, ആര്‍. സതീഷ്കുമാര്‍, ടി.എസ്. ശശീന്ദ്രന്‍, കെ.ജി. പാര്‍വതി, ചിന്നമ്മ ജോയ്, സാബിന സത്യനാഥ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.