സി.പി.എം കീഴ്മാട് ലോക്കല്‍ കമ്മിറ്റിയില്‍ നേതൃത്വത്തെ വെല്ലുവിളിച്ച് വിമതര്‍

ആലുവ: സി.പി.എം കീഴ്മാട് ലോക്കല്‍ കമ്മിറ്റിയില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രൂക്ഷമായ വിഭാഗീയത അവസാനിക്കുന്നില്ല. വിമത ശല്യത്തിനിടയിലും പഞ്ചായത്ത് ഭരണം പിടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് സമയത്ത് നടപടി നേരിട്ട വിമത പക്ഷം ഇപ്പോഴും പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്. പഞ്ചായത്തിലെ എല്‍.ഡി.എഫ് അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കിയ പൊതുസമ്മേളന വേദിക്കരികില്‍ വി.എസ് അച്യുതാനന്ദന്‍െറ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചാണ് വിമതര്‍ തങ്ങളുടെ സ്വാധീനം അറിയിച്ചത്. ജനകീയ സമിതിയുടെ പേരിലാണ് ഫ്ളെക്സ് സ്ഥാപിച്ചത്. ആലുവ ഏരിയ കമ്മിറ്റിയില്‍ സംഭവിച്ച പോലെ കീഴ്മാട് ലോക്കല്‍ കമ്മിറ്റിയിലും വി.എസ് പക്ഷക്കാരെ ഒൗദ്യോഗികപക്ഷം ഒതുക്കി നിര്‍ത്തിയിരുന്നു. ഇതിന്‍െറ ഭാഗമായാണ് വിഭാഗീയത ശക്തമായതും തുടര്‍ന്ന് നടപടികളുണ്ടായതും. പാര്‍ട്ടിക്കെതിരെയുള്ള വെല്ലുവിളികള്‍ക്ക് പിന്നില്‍ വി.എസ്. അനുഭാവികളായ വിമതര്‍ ഉള്ളതായിട്ടാണ് മറുവിഭാഗം കരുതുന്നത്. സ്വീകരണവേദിക്കരികെ വി.എസിന്‍െറ കൂറ്റന്‍ ഫ്ളക്സ് സ്ഥാപിച്ചതിലൂടെ നേതൃത്വത്തെ പ്രകോപിപ്പിക്കലായിരുന്നു ലക്ഷ്യമെന്നും പറയപ്പെടുന്നു. എന്നാല്‍, വിമതരുടെ ഇത്തരം പ്രതികരണങ്ങള്‍ പാര്‍ട്ടി മുഖവിലക്കെടുത്തിട്ടില്ളെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വി.എസിന്‍െറ ഫ്ളക്സിനു സമീപം പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി.എസ്. പക്ഷക്കാരനായ മറ്റൊരു യുവനേതാവിന്‍്റെ ഫ്ളക്സും സ്ഥാപിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ വി.എസിന്‍െറ ഫ്ളക്സ് ഉയര്‍ത്തിയത് ഒൗദ്യോഗിക പക്ഷം നീക്കിയിരുന്നു. എന്നാല്‍, ഇക്കുറി ജനകീയ സമിതിയുടെ പേരില്‍ സ്ഥാപിച്ച ഫ്ളെക്സ് നീക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കാന്‍ വി.എസ് പക്ഷം തയാറെടുത്തിരുന്നു. പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 11 പേരില്‍ ഏക വി.എസ് പക്ഷക്കാരനായ അഭിലാഷ് അശോകന്‍്റെ ഫ്ളക്സ് മാത്രമാണ് വി.എസിന്‍്റെ ഫ്ളക്സിന് സമീപം സ്ഥാപിച്ചിരുന്നത്. എല്‍.ഡി.എഫ് 11ാം വാര്‍ഡ് കമ്മിറ്റിയാണ് കുന്നുംപുറത്ത് ലോക്കല്‍ കമ്മിറ്റി ഓഫിസിന് സമീപം സ്വീകരണമൊരുക്കിയത്. ഇവിടെ വി.എസ് പക്ഷക്കാരായ അഞ്ച് പാര്‍ട്ടി അംഗങ്ങളെ തിരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയിരുന്നു. മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.ജി. ശിവരാമന്‍, വി. ആന്‍്റണി, ഡി.വൈ.എഫ്.ഐ വില്ളേജ് ജോയിന്‍്റ് സെക്രട്ടറി ഒ.പി. അനൂപ്, അംഗങ്ങളായ എസ്. ബാലകൃഷ്ണന്‍, വി.എം. അബ്ദുള്‍സലാം എന്നിവരെയാണ് തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത്. പാര്‍ട്ടിക്കെതിരെ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. കഴിഞ്ഞ ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ട് ആരംഭിച്ച വിഭാഗീയതയാണ് വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിലും പുറത്താക്കുന്നതിലും കലാശിച്ചത്. കുന്നുംപുറം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി 181 വോട്ടുകള്‍ മാത്രം നേടി നാലാം സ്ഥാനത്തായപ്പോള്‍ വിമത സ്ഥാനാര്‍ഥി 100 വോട്ടുകള്‍ നേടിയിരുന്നു. ഈ വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. തങ്ങളുടെ ശക്തിയാണ് ഇത് തെളിയിക്കുന്നതെന്ന് വിമതര്‍ അവകാശപ്പെടുന്നു. എന്നാല്‍, വാര്‍ഡിലെ പരാജയം വിമത ശല്യം മൂലമല്ളെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എ. ബഷീര്‍ പറഞ്ഞു. വര്‍ഷങ്ങളായി യു.ഡി.എഫിന്‍റെ കുത്തകയായ കുന്നുംപുറം വാര്‍ഡില്‍ എസ്.ഡി.പി.ഐക്ക് വിജയിക്കാനായതിന്‍റെ ഉത്തരവാദിത്വം വിമതര്‍ക്കാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച അഭിലാഷ് അശോകന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു. അല്ലാതെ വി.എസ്. ഗ്രൂപ്പിന്‍െറ സ്ഥാനാര്‍ഥിയല്ല. പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കൂടി പാര്‍ട്ടിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍, പ്രവര്‍ത്തനത്തിലെ ചില വീഴ്ചകള്‍ മൂലമാണ് അവ നഷ്ടപ്പെട്ടത്. വിമതര്‍ ഒരു തരത്തിലും പാര്‍ട്ടിക്ക് പ്രതിസന്ധിയല്ളെന്നും വി.എസിന്‍െറ ഫ്ളക്സ് വെച്ച സംഭവം പാര്‍ട്ടി കാര്യമായെടുക്കുന്നില്ളെന്നും ബഷീര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.