ഭാരവാഹനങ്ങളുടെ ‘വലതുചായ്വ്’ തടയാന്‍ ബോധവത്കരണവുമായി അങ്കമാലി പൊലീസ്

അങ്കമാലി: ദേശീയപാതയിലൂടെ വലതുവശം ചേര്‍ന്ന് സഞ്ചരിക്കുന്ന ഭാരവാഹനങ്ങള്‍ക്കെതിരെ അങ്കമാലി പൊലീസ് നടപടി ആരംഭിച്ചു. നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്‍െറ ഭാഗമായി അങ്കമാലി സി.ഐ എ.കെ. വിശ്വനാഥന്‍െറ നേതൃത്വത്തില്‍ പൊലീസിലെ വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് നഗരത്തില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാനമായും അയല്‍ സംസ്ഥാനങ്ങളില്‍നിന്നത്തെുന്ന ടാങ്കര്‍ ലോറികളും ചരക്കുലോറികളുമാണ് ട്രാഫിക് നിയമം ലംഘിച്ച് ഗതാഗതക്കുരുക്കും അപകടങ്ങളും സൃഷ്ടിക്കുന്നത്. ഇതിനെതിരെ നടപടിയെന്നോണം ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം അടക്കമുള്ള ആറ് ഭാഷകളില്‍ ജില്ലാ അതിര്‍ത്തിയായ കറുകുറ്റി മുതല്‍ മോര്‍ണിങ്സ്റ്റാര്‍ കോളജ് വരെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇതേതുടര്‍ന്നാണ് ബോധവത്കരണത്തിന് പൊലീസ് പുതിയ രീതി സ്വീകരിച്ചത്. അലക്ഷ്യമായും അമിതവേഗതയിലും റോഡിന്‍െറ വലതുവശം ചേര്‍ന്നുവരുന്ന വാഹനങ്ങളെ പൊലീസ് റോഡിലിറങ്ങി മുന്നറിയിപ്പ് ബോര്‍ഡുകള്‍ കൈയിലേന്തിയാണ് നിയന്ത്രിക്കുന്നത്. വ്യാഴാഴ്ച ഉച്ചമുതല്‍ വൈകുന്നേരം വരെ ഹൈവേ പൊലീസ്, കണ്‍ട്രോള്‍ റൂം, ട്രാഫിക് പൊലീസ് എന്നിവയുടെ മുഴുവന്‍ വാഹനങ്ങളിലും ‘കീപ് ലെഫ്റ്റ്’ എന്ന സൂചന പ്രദര്‍ശിപ്പിച്ചാണ് നിയന്ത്രിച്ചത്. നൂറിലേറെ വാഹനങ്ങളാണ് വ്യാഴാഴ്ച മണിക്കൂറുകള്‍ക്കുള്ളില്‍ ട്രാഫിക് നിയമം ലംഘിച്ചത്. ബോധവത്കരണം ഒരാഴ്ച തുടരുമെന്നും എന്നിട്ടും പരിഹാരമുണ്ടായില്ളെങ്കില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അങ്കമാലി സി.ഐ എ.കെ. വിശ്വനാഥന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.