മട്ടാഞ്ചേരി: ജലഗതാഗത വകുപ്പിന്‍െറ എറണാകുളം റൂട്ടിലെ ബോട്ട് സര്‍വിസുകള്‍ താളം തെറ്റുന്നു. ദിവസേന ആയിരക്കണക്കിന് ആളുകള്‍ നഗരത്തിലത്തൊന്‍ ആശ്രയിക്കുന്ന ബോട്ട് ഷെഡ്യൂളുകള്‍ മുന്നറിയിപ്പില്ലാതെ അധികൃതര്‍ വെട്ടിച്ചുരുക്കുന്നതായാണ് പരാതി. ബോട്ടുകള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കേണ്ടതിന് പകരം അവ സര്‍വിസ് നടത്തുന്നത് അപകടത്തിനും കാരണമാകുന്നുണ്ട്. കഴിഞ്ഞദിവസം ജലഗതാഗത വകുപ്പിന്‍െറ ബോട്ട് യന്ത്രം നിലച്ച് കായലില്‍ ഒഴുകിയിരുന്നു. എസ്.33 എന്ന സ്റ്റീല്‍ ബോട്ട് കഴിഞ്ഞ ദിവസം സൈലന്‍സര്‍ ലീക്കിനത്തെുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയിരുന്നു. അതുപോലെ എസ്.27 എന്ന ബോട്ടും ഇതേ കാരണത്താല്‍ തകരാറിലായി. ഇത് രണ്ടും തേവരയിലെ യാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വളരെ തിരക്കുള്ള രാവിലെയും വൈകുന്നേരത്തെയും സര്‍വിസുകളാണ് പലപ്പോഴും റദ്ദാക്കപ്പെടുന്നത്. ഇതാണ് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നത്. നഗരത്തില്‍ ജോലിക്കും മറ്റുപല ആവശ്യങ്ങള്‍ക്കും പോകുന്നവരില്‍ ഏറിയ പങ്കും ആശ്രയിക്കുന്നത് എറണാകുളം-ഫോര്‍ട്ട്കൊച്ചി ബോട്ട് സര്‍വിസുകളെയാണ്. വളരെ എളുപ്പത്തില്‍ എറണാകുളം നഗരത്തിലത്തൊമെന്നതും പണം ലാഭിക്കാമെന്നതുമാണ് യാത്രക്കാരെ ബോട്ട് സര്‍വിസിനെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്തെ പഴക്കംചെന്ന 14 ബോട്ടുകള്‍ ഒഴിവാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിന്‍െറ മറവിലും ഫോര്‍ട്ട്കൊച്ചി-എറണാകുളം റൂട്ടില്‍ സര്‍വിസ് നടത്തുന്ന എ.88 എന്ന മരബോട്ട് ഇവിടെനിന്ന് വൈക്കത്തേക്ക് നീക്കിയതായും പരാതിയുണ്ട്. എന്നാല്‍, ഇതിന് പകരം സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നുമില്ളെന്നാണ് ആക്ഷേപം. ഒഴിവാക്കുന്ന ബോട്ടുകള്‍ക്ക് പകരം സ്റ്റീല്‍ ബോട്ടുകള്‍ ഇറക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിന് അധികൃതര്‍ വേണ്ടത്ര വേഗം നല്‍കുന്നില്ളെന്നാണ് പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് പത്മനാഭ മല്ലയ്യ പറയുന്നത്. സാധാരണക്കാര്‍ ആശ്രയിക്കുന്ന ബോട്ട് സര്‍വിസുകള്‍ കാര്യക്ഷമമാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊച്ചി വികസന മുന്നണി ചെയര്‍മാന്‍ വി.എം. ഖാദര്‍, ജനറല്‍ കണ്‍വീനര്‍ പി.എ. അബ്ദുല്‍ റസാഖ് എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.