സ്മാര്‍ട്ട് കൊച്ചി പദ്ധതി: നഗരസഭയിലെ ചര്‍ച്ച വഴിപാടായി

കൊച്ചി: സ്മാര്‍ട്ട് കൊച്ചി പദ്ധതിയെക്കുറിച്ച് നഗരസഭയില്‍ നടന്ന ചര്‍ച്ച പ്രഹസനമായി. പദ്ധതിയെ ക്കുറിച്ച് ഭരണ-പ്രതിപക്ഷങ്ങള്‍ ഒരുപോലെ ആശങ്കയും പ്രതിഷേധവും പങ്കുവെച്ചു. പദ്ധതിയെക്കുറിച്ച് പുതിയ കൗണ്‍സിലര്‍മാര്‍ക്കുവേണ്ടിയുള്ള അവതരണമാണ് ബുധനാഴ്ച നടന്നത്. ഇതിന്‍െറ കരട് തയാറായിക്കഴിഞ്ഞിരുന്നു. അത് കാലാവധി കഴിഞ്ഞ കൗണ്‍സില്‍ അംഗീകരിക്കുകയും കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. അടുത്തമാസം 18ന് കേന്ദ്രത്തിന് വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സമര്‍പ്പിക്കണം. അത് തയാറാക്കുന്നതിനിടെയാണ് പുതിയ കൗണ്‍സിലര്‍മാര്‍ക്കുവേണ്ടി അവതരണം നടന്നത്. നേരത്തേ അംഗീകരിച്ച കരടില്‍ ഭേദഗതിക്ക് അവസരമില്ളെന്നിരിക്കെ കൗണ്‍സിലര്‍മാര്‍ക്കുമുന്നില്‍ പദ്ധതി ചര്‍ച്ച ചെയ്യുകയായിരുന്നു. മുമ്പ് തീരുമാനിച്ച കാര്യത്തില്‍ വെറുതെ ചര്‍ച്ചയെന്തിനെന്ന് യോഗത്തിന്‍െറ തുടക്കത്തില്‍ പ്രതിപക്ഷം ഉന്നയിച്ചത് തര്‍ക്കത്തിനിടയാക്കി. കരട് റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെന്നും അത് ഭേദഗതി ചെയ്യാന്‍ പറ്റിയില്ളെങ്കില്‍ മുഴച്ചുനില്‍ക്കുമെന്നും പ്രതിപക്ഷത്തെ കെ.ജെ. ആന്‍റണി പറഞ്ഞു. ഇത്തരം ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടിവന്നതിലെ അസംതൃപ്തി സീനിയര്‍ അംഗം എന്‍.സി.പിയിലെ കെ.എം. ഹംസക്കുഞ്ഞ് പ്രകടിപ്പിച്ചു. ഭരണപക്ഷ കൗണ്‍സിലര്‍ പ്രതിപക്ഷ ശബ്ദമുയര്‍ത്തിയത് പുതിയ ഭരണസമിതിയുടെ ആദ്യദിനം തന്നെ കല്ലുകടിയായി. യു.ഡി.എഫ് അംഗം കെ.ആര്‍. പ്രേംകുമാറാണ് പ്രതിപക്ഷത്തിന്‍െറ ഭാഷയില്‍ സംസാരിച്ചത്. പശ്ചിമകൊച്ചിയില്‍ നേരത്തേ ആവിഷ്കരിച്ച പല പദ്ധതികളും എങ്ങുമത്തെിയില്ളെന്ന് പ്രേംകുമാര്‍ കുറ്റപ്പെടുത്തി. ഈ പദ്ധതികളെക്കുറിച്ച് സ്മാര്‍ട്ട് കൊച്ചി ആശയത്തില്‍ പറയുന്നില്ല. അവിടെ കുടിവെള്ളപ്രശ്നമുണ്ട്. ജല അതോറിറ്റിയാണ് വീഴ്ചവരുത്തിയത്. ഇവരെ വെച്ച് നിര്‍ദിഷ്ട പദ്ധതിപ്രകാരം കുടിവെള്ളവിതരണം നടപ്പാക്കിയാല്‍ എങ്ങനെ വിജയിക്കുമെന്ന് പ്രേംകുമാര്‍ ചോദിച്ചു. എന്നാല്‍, നേരത്തേയുള്ള കരട് ഭേദഗതി ചെയ്യാന്‍ പറ്റില്ളെന്നും കരട് നിര്‍ദേശങ്ങളില്‍ കൂട്ടിച്ചേര്‍ക്കല്‍ ആകാമെന്നും ഡെപ്യൂട്ടി മേയര്‍ കെ.ജെ. വിനോദ് പറഞ്ഞു. ഡോ. പൂര്‍ണിമ നാരായണന്‍, ബെനഡിക്ട് ഫെര്‍ണാണ്ടസ് (ബെന്നി), തമ്പി സുബ്രഹ്മണ്യം, സി.കെ. പീറ്റര്‍, ജോണ്‍സണ്‍ മാസ്റ്റര്‍, കെ.വി.പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. മേയര്‍ സൗമിനി ജയിന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.