പറവൂര്‍: ഏഴിക്കര പഞ്ചായത്തില്‍ പട്ടികജാതി ഭൂരഹിതര്‍ക്ക് ഭവന നിര്‍മാണത്തിന് വിതരണം ചെയ്ത ഭൂമിയില്‍ ഭവന നിര്‍മാണത്തിന് പഞ്ചായത്ത് സെക്രട്ടറി അനുമതി നിഷേധിക്കുന്നതായി പരാതി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 11ാം വാര്‍ഡില്‍ എട്ട് പട്ടികജാതി ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്ക് സ്വന്തം ഭവനമെന്ന സ്വപ്നസാക്ഷാല്‍കാരത്തിനാണ് ഭൂമി വാങ്ങിയത്. ജില്ലാ കലക്ടറുടെ അനുമതിയോടെ 37,25,523 രൂപ ഇതിനായി ചെലവഴിച്ചു. ഈ ഭൂമി മൂന്ന് സെന്‍റ് വീതം വിതരണം ചെയ്തിരുന്നു. കിട്ടിയ സ്ഥലത്ത് വീട് വെക്കാന്‍ ഇപ്പോള്‍ പഞ്ചായത്ത് സെക്രട്ടറി അനുമതി നിഷേധിക്കുന്നതായാണ് പരാതി. സി.ആര്‍.ഇസഡ് പരിധിയില്‍പെടുന്ന സ്ഥലമായതിനാലാണ് അനുമതി നഷേധിക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത് സെക്രട്ടറി നല്‍കിയ മറുപടിയില്‍ പറയുന്നു. വേണ്ടത്ര അന്വേഷണം നടത്താതെയാണത്രേ മുന്‍ ഭരണസമിതി ഭൂമി വാങ്ങിയത്. സി.ആര്‍.ഇസഡ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പ്രശ്നം തീര്‍ക്കാന്‍ പഞ്ചായത്ത് അധികൃതര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതേസമയം ഭൂമി ഇടപാടില്‍ അഴിമതിയുണ്ടെന്ന് അഴിമതി വിരുദ്ധ സമിതി നേതാവ് കെ.ടി. പ്രതാപന്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.