യന്ത്രം നിലച്ച് യാത്രാബോട്ട് കൊച്ചി കായലില്‍ ഒഴുകി

മട്ടാഞ്ചേരി: യന്ത്രം നിലച്ച് ജലഗതാഗത വകുപ്പിന്‍െറ യാത്രാബോട്ട് കൊച്ചി കായലില്‍ ഒഴുകിനടന്നു. വൈപ്പിന്‍-എറണാകുളം റൂട്ടില്‍ സര്‍വിസ് നടത്തുന്ന ജലഗതാഗത വകുപ്പിന്‍െറ എസ്-33 ബോട്ടാണ് സി.ഒ.ടിക്ക് സമീപം യന്ത്രത്തകരാറിനത്തെുടര്‍ന്ന് ഒഴുകിനടന്നത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ എറണാകുളത്തുനിന്ന് വൈപ്പിനിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പെട്ടത്. മുപ്പത്തിയഞ്ചോളം യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് ഒഴുകിയതോടെ യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചു. ഏറെനേരം ബോട്ട് കായലില്‍ ഒഴുകിയതോടെ കൂട്ടനിലവിളിയായി. ഒടുവില്‍ ജലഗതാഗത വകുപ്പിന്‍െറ തന്നെ എസ്-28 ബോട്ട് എത്തി അപകടത്തില്‍പെട്ട ബോട്ട് കെട്ടിവലിച്ച് എത്തിക്കുകയായിരുന്നു. യാത്രക്കാരെ ഐലന്‍റ് എംബാര്‍ക്കേഷന്‍ ജെട്ടിയില്‍ ഇറക്കിയ ശേഷമാണ് ബോട്ട് എറണാകുളം ജെട്ടിയിലേക്ക് എത്തിച്ചത്. കൊച്ചി കായലില്‍ സര്‍വിസ് നടത്തുന്ന ജലഗതാഗത വകുപ്പിന്‍െറയും സ്വകാര്യ സര്‍വിസ് നടത്തുന്ന ബോട്ടുകളില്‍ പലതും അപകടാവസ്ഥയിലാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ബോട്ട് കായലില്‍ ഒഴുകിയ സംഭവം യാത്രക്കാരെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ജലഗതാഗത വകുപ്പിന്‍െറ ബോട്ട് അപകടത്തില്‍പെടുന്നത്. നേരത്തേ നേവിയുടെ പരിശീലത്തിനിടെ ബോട്ട് ഓളപ്പരപ്പിലകപ്പെട്ട സംഭവവുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.