അങ്കമാലിയില്‍ സിഗ്നല്‍ നോക്കുകുത്തിയാക്കി വാഹനങ്ങളുടെ അപകടപ്പാച്ചില്‍

അങ്കമാലി: നഗരത്തില്‍ ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ അവഗണിച്ച് വാഹനങ്ങളുടെ അപകടപ്പാച്ചില്‍. സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിന് പുല്ലുവില നല്‍കി വാഹനങ്ങള്‍ ചീറിപ്പായുന്നത് അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാ കാറുണ്ട്. പ്രധാന ജങ്ഷനായ ഇവിടെ എട്ട് ദിശകളിലേക്കാണ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നത്. ആലുവ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും തെക്ക് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും വടക്കുനിന്ന് വരുന്ന വാഹനങ്ങളും ഇതിനൊപ്പം നാല് പോക്കറ്റ് റോഡുകളില്‍നിന്നുള്ള വാഹനങ്ങളും വന്നത്തെുന്ന ജങ്ഷനാണ് ഇത്. വാഹനങ്ങള്‍ സിഗ്നല്‍ സംവിധാനം പാലിക്കാതെ തലങ്ങും വിലങ്ങും റോഡ് മുറിച്ചുകടക്കുകയാണ്. ഇവിടെ പൊലീസിന്‍െറ സേവനവും ഉണ്ടാകാറില്ല. സിഗ്നല്‍ തകരാറുള്ളപ്പോള്‍ പോലും പൊലീസിന്‍െറ സേവനമുണ്ടാകാറില്ളെന്ന പരാതിയുണ്ട്. സിഗ്നലിന്‍െറ വടക്ക് വശത്തെ റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഭീമന്‍ കുഴികളില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ടൗണ്‍ ജങ്ഷനില്‍ മാത്രം 20ഓളം പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് കൂടുതലായും അപകടത്തില്‍പെടുന്നത്. അപകടങ്ങളും ട്രാഫിക് നിയമ ലംഘനങ്ങളും അതുവഴിയുള്ള ഗതാഗതക്കുരുക്കും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെങ്കിലും അധികൃതരുടെ ഭാഗത്ത് പരിഹാരം കാണാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.