അരൂര്‍: അരൂര്‍ കെല്‍ട്രോണ്‍-കുമ്പളങ്ങി ഫെറി ചങ്ങാട സര്‍വിസ് നിലച്ചിട്ട് മൂന്നാംദിവസം. സര്‍വിസ് നടത്താന്‍ തയാറുള്ളവരെ കുമ്പളങ്ങി പഞ്ചായത്ത് തേടുന്നു. ശനിയാഴ്ച രാത്രിയിലാണ് കരാറുകാരന്‍ ചങ്ങാടവും ബോട്ടുമായി മുന്നറിയിപ്പില്ലാതെ മുങ്ങിയത്. നിരന്തരം തകരാറിലാകുകയും പലപ്പോഴും ബോട്ടും ചങ്ങാടവും കായലില്‍ ഒഴുകിനടക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പിനുമുമ്പ് ഏകപക്ഷീയമായി കരാറുകാരന്‍ സര്‍വിസ് നിര്‍ത്തിവെച്ചപ്പോള്‍ കടത്തുകൂലി കൂട്ടി നല്‍കിയാണ് സര്‍വിസ് പുന$സ്ഥാപിക്കാന്‍ നടപടി എടുത്തത്. പിന്നീടും ബോട്ട് കേടായതോടെയാണ് കരാറുകാരന്‍ മുങ്ങിയത്. തിങ്കളാഴ്ച അടിയന്തരമായി കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് കമ്മിറ്റി കൂടി പ്രശ്നപരിഹാര നടപടികള്‍ ആലോചിച്ചു. തല്‍ക്കാലം വലിയ വള്ളങ്ങള്‍ക്ക് യാത്രാനുമതി നല്‍കാനും സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യം അനുവദിക്കാനും തീരുമാനിച്ചു. നിലവിലുള്ള കടത്തുകൂലിയില്‍ സര്‍വിസ് നടത്താന്‍ തയാറുള്ളവരെ ചുമതല ഏല്‍പ്പിക്കാനും തീരുമാനിച്ചു. നിലവില്‍ യാത്രക്കാര്‍ക്ക് രണ്ടുരൂപയും ഇരുചക്ര വാഹനത്തിന് 10ഉം കാറിന് 25ഉം രൂപയാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.