നഗരത്തില്‍ മാലിന്യക്കൂനകള്‍ പെരുകുന്നു

പറവൂര്‍: ഒരിടവേളക്കുശേഷം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ മാലിന്യക്കൂനകള്‍ പെരുകുന്നു. പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ചും ഇടറോഡുകളിലുമാണ് പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയിട്ടുള്ളത്. പള്ളിത്താഴം, സെന്‍റ് ജെര്‍മന്‍സ് റോഡ്, പോസ്റ്റോഫിസിന് മുന്‍വശം, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം, കെ.ആര്‍. വിജയന്‍ ഷോപ്പിങ് ക്ളോംപ്ളക്സിലെ പാര്‍ക്കിങ് ഏരിയ, മാര്‍ക്കറ്റ് റോഡ്, പെരുവാരം, പൂശാരിപ്പടി എന്നിവിടങ്ങളിലാണ് മാലിന്യങ്ങള്‍ അധികവും കുമിഞ്ഞുകൂടിയിട്ടുള്ളത്. ഭക്ഷണ അവശിഷ്ടങ്ങള്‍ കോഴി മാലിന്യങ്ങള്‍, ചീഞ്ഞളിഞ്ഞ പഴ വര്‍ഗങ്ങളും പച്ചക്കറികളും, കച്ചവട സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങളുമാണ് നിരത്തുകളില്‍ കാണുന്നത്. മാലിന്യങ്ങള്‍ നിരത്തുകളിലേക്ക് വലിച്ചെറിയുന്നതും ചെറു വാഹനങ്ങളില്‍ എത്തിച്ച് നിക്ഷേപിക്കുന്നതും നഗരത്തിലെ പലയിടങ്ങളിലും കണ്ടു തുടങ്ങിയിട്ടുണ്ട്. പൊതുനിരത്തുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ നഗരസഭ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനത്തെുടര്‍ന്ന് കുറച്ചു നാളുകളായി മാലിന്യങ്ങള്‍ നിരത്തില്‍ നിക്ഷേപിക്കുന്നത് കുറഞ്ഞിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പുകളും മറ്റും കാരണം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധിക്കാതെ വന്നപ്പോള്‍ മാലിന്യങ്ങള്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പൊലീസ് കാമറകളില്‍ പെടുന്നത് ഒഴിവാക്കാനായി പുതിയ കേന്ദ്രങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നുണ്ട്. മാലിന്യ സംസ്കരണത്തിന് ആധുനിക സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് പുതിയ നഗരസഭ ഭരണ സമിതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.