കോണ്‍വെന്‍റ് ബീച്ചില്‍ അനധികൃത നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

വൈപ്പിന്‍: കോണ്‍വെന്‍റ് ബീച്ചില്‍ കടല്‍ഭിത്തിക്ക് സമീപം നടക്കുന്ന നിര്‍മാണം പരിസരവാസികള്‍ ചേര്‍ന്ന് തടഞ്ഞു. ഒരു മുതിര്‍ന്ന ഐ.പി.എസ്.ഉദ്യോഗസ്ഥന് പങ്കാളിത്തമുണ്ടെന്നു പറയപ്പെടുന്ന നിര്‍മാണമാണ് തടഞ്ഞത്. ഉദ്യോഗസ്ഥന്‍ പ്രതിഷേധക്കാരില്‍ ഒരാളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പരിസര പ്രദേശങ്ങളില്‍ ഏക്കറുകണക്കിന് ഭൂമി ബിനാമി പേരുകളില്‍ ഇദ്ദേഹം വാങ്ങിക്കൂട്ടിയിട്ടുണ്ടത്രെ. അധികൃതരുടെ ഒത്താശയോടെയാണ് നിര്‍മാണം നടന്നിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കടല്‍ ഭിത്തിയോട് ചേര്‍ന്ന് നാലായിരത്തി അഞ്ഞൂറോളം ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരുന്നു നിര്‍മാണം. കടത്തുകടവിന് സമീപം ഈ ഉദ്യോഗസ്ഥന്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി മതില്‍കെട്ടി തിരിച്ചിട്ടുള്ളതായി പ്രതിഷേധക്കാര്‍ പറഞ്ഞു. കായല്‍ മണ്ണുപയോഗിച്ച് പ്രസ്തുത ഭൂമിയുടെ നിലമൊരുക്കലും അന്ന് പ്രതിഷേധത്തിനടയാക്കിയിരുന്നു. മുനമ്പം പൊലീസത്തെി ഇതിന് ഉപയോഗിച്ച ജെ.സി.ബി. കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം മൂവാറ്റുപുഴ സ്വദേശിയുടെ പേരിലുള്ള ഭൂമിയിലാണ് നിര്‍മാണം നടക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി മിജോയ് മൈക്കിള്‍ പറഞ്ഞു. അനധികൃത നിര്‍മാണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ സ്റ്റോപ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇവ ലംഘിച്ച് അവധി ദിനങ്ങളിലടക്കം നിര്‍മാണം നടത്തിവന്നതായി സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.എന്നാല്‍, ഉദ്യോഗസ്ഥന്‍ ബിനാമി പേരിലാണ് ഇടപാട് നടത്തിയിരിക്കുന്നതെന്നും ഇദ്ദേഹം ആഴ്ചയില്‍ വീതം പണി സ്ഥലം സന്ദര്‍ശിച്ചിരുന്നതായി പരിസരവാസികള്‍ പറയുന്നു. അതേ സമയം പരിസരത്തെ പണി പൂര്‍ത്തിയായ സാധാരണക്കാരുടെ ഭവനങ്ങള്‍ക്ക് നിയമക്കുരുക്കില്‍ പെടുത്തി വീട്ടുനമ്പര്‍ നിഷേധിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.