ലഹരി വില്‍പന;കടയുടമയെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു

പെരുമ്പാവൂര്‍: ലഹരി ഉല്‍പന്നങ്ങള്‍ വിറ്റ കടയുടമയെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ മുടിക്കല്‍ സെറ്റപ് കവലയില്‍ പലചരക്കുകട നടത്തുന്ന മുടിക്കല്‍ ചെലപ്പിള്ളില്‍ മാഹിനാണ് പിടിയിലായത്. കടയില്‍നിന്ന് 20 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. ആലുവ റൂറല്‍ എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധിച്ചത്. സ്പെഷല്‍ ഷാഡോ പൊലീസ് ടീമിലെ എസ്.ഐ വിനോയ് പൗലോസ് സിവില്‍ ഓഫിസര്‍മാരായ ശ്യാം, സന്ദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെയും പിടിച്ചെടുത്ത ലഹരി ഉല്‍പന്നങ്ങളും സ്റ്റേഷനില്‍ ഹാജരാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.