പുത്തന്‍കുരിശ്്, അള്ളുങ്കല്‍ മേഖലയില്‍ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, അള്ളുങ്കല്‍ മേഖലയിലെ കുടിവെള്ള പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നു. കുട്ടമംഗലം കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പുകളാണ് പൊട്ടിയത്. ഇതോടെ, മഴക്കാലത്തുപോലും പൈപ്പുവെള്ളത്തെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമല്ലാതായിരിക്കുകയാണ്. പഞ്ചായത്തില്‍ കുടിവെള്ളമത്തെിക്കുന്നതിന് കോടികള്‍ മുടക്കി നിര്‍മിച്ച പദ്ധതിയുടെ മുഴുവന്‍ ലൈനുകളും പൂര്‍ത്തീകരിച്ചിട്ടില്ല. കുടിവെള്ള കണക്ഷന്‍ എടുക്കുന്നതിന് കരാറുകാര്‍ തോന്നിയ നിരക്കാണ് ഈടാക്കുന്നത്. 15,000 മുതല്‍ 30,000 വരെയാണ് കണക്ഷന്‍ നല്‍കാന്‍ കരാറുകാര്‍ ആവശ്യപ്പെടുന്നത്. ഇതിനാല്‍ സാധാരണക്കാര്‍ക്ക് കണക്ഷന്‍ എടുക്കാന്‍ കഴിയാത്ത സ്ഥിതിയുമാണ്. ശരിയായി പ്രവര്‍ത്തിക്കുന്ന ലൈനുകളില്‍ പോലും പല ദിവസവും വെള്ളം ലഭിക്കാത്ത അവസ്ഥയുമാണുള്ളത്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊട്ടിയ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്നും സി.പി.ഐ കവളങ്ങാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.